സ്വപ്നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല; തന്നെ കുടുക്കാൻ ശ്രമം നടക്കുന്നു -നികേഷ് കുമാർ
text_fieldsതിരുവനന്തപുരം: സ്വപ്നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മാധ്യമപ്രവർത്തകൻ നികേഷ് കുമാർ. സ്വപ്ന സുരേഷ്, ഷാജ് കിരണും കൂടി തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും നികേഷ് പറഞ്ഞു. സ്വപ്നയുടെ അഭിമുഖം എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാജ് കിരൺ തനിക്ക് മെസേജ് അയച്ചത്.
അഭിമുഖത്തിന്റെ പേര് പറഞ്ഞത് തന്നെ കുടുക്കാൻ ലക്ഷ്യമിട്ടാണ്. തന്ത്രപൂർവം തന്നെ പാലക്കാട്ട് എത്തിക്കാനായിരുന്നു ശ്രമം. ബോധപൂർവമായ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നത്. സ്വപ്നക്കും ഷാജ് കിരണിനും പിന്നിൽ മറ്റ് ചിലരുള്ളതായി സംശയിക്കുന്നുവെന്നും നികേഷ് കുമാർ പറഞ്ഞു.
ആരുടേയും നാവാകാൻ താനില്ല. അങ്ങനെ വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. താൻ ആരുടേയും മധ്യസ്ഥനല്ല. മറിച്ച് തെളിയിക്കാമെങ്കിൽ പറയുന്ന പണി ചെയ്യാമെന്നും നികേഷ് കുമാർ പറഞ്ഞു. അതേസമയം, വിവാദങ്ങളിൽ നികേഷിന് ഒരു പങ്കുമില്ലെന്ന് ഷാജ് കിരൺ പറഞ്ഞു. സ്വപ്നയുടെ അഭിമുഖം എടുക്കുന്നതിനായാണ് നികേഷിനെ സമീപിച്ചത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നും ഷാജ് കിരൺ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.