നിഖിൽ തോമസ് പാർട്ടിയെ ചതിച്ചു; അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി
text_fieldsകായംകുളം: നിഖിൽ തോമസ് പാർട്ടിയോട് കാണിച്ചത് കൊടുംചതിയെന്ന് സി.പി.എം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ. നിഖിലിന്‍റെ വിഷയത്തിൽ പാർട്ടി അന്വേഷണം നടത്തുമെന്നും സെക്രട്ടറി പറഞ്ഞു.
നിഖിലിനെ പാർട്ടിയിലെ ആരെങ്കിലും ബോധപൂർവം സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി സ്വീകരിക്കും. നിഖിൽ പാർട്ടിയംഗമാണെന്നും ജില്ല കമ്മിറ്റി വിഷയം ചർച്ച ചെയ്യുമെന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി.
എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന് തലേദിവസമാണ് നിഖിലിനെ അവസാനമായി കണ്ടത്. അതിന് ശേഷം പാർട്ടി ഓഫിസിൽ വന്നിട്ടില്ല. എസ്.എഫ്.ഐ ഏരിയ സമ്മേളനത്തിനിടെയാണ് നിഖിൽ തോമസുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധയിൽപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എമ്മിലെ മുതിർന്ന നേതാവ് ഇടപെട്ടാണ് നിഖിലിന് അഡ്മിഷൻ വാങ്ങി നൽകിയതിനെ കുറിച്ച് അറിയില്ലെന്നും പി. അരവിന്ദാക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.