Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൻവറിനെ വീട്ടിലെത്തി...

അൻവറിനെ വീട്ടിലെത്തി പിന്തുണ അറിയിച്ച് നിലമ്പൂർ ആയിഷ

text_fields
bookmark_border
അൻവറിനെ വീട്ടിലെത്തി പിന്തുണ അറിയിച്ച് നിലമ്പൂർ ആയിഷ
cancel
camera_alt

പി.വി. അൻവർ എം.എൽ.എയെ പിന്തുണച്ച് നിലമ്പൂർ ആയിഷ വീട്ടിലെത്തിയപ്പോൾ

നിലമ്പൂർ: പി.വി. അൻവർ എം.എൽ.എയെ പിന്തുണച്ച് സി.പി.എം സഹയാത്രികയും ചലച്ചിത്ര-നാടക നടിയുമായ നിലമ്പൂർ ആയിഷ. ഐഷാത്ത എന്ന സഖാവ്‌ നിലമ്പൂർ ആയിഷ..മലബാറിലെ തലപ്പൊക്കമുള്ള വിപ്ലവകാരി..…എന്ന തലക്കെട്ടിൽ അൻവർ തന്റെ ഫേസ്ബുക് പേജിൽ സന്ദർശനത്തിന്റെ വിഡിയോ പങ്കിട്ടു.

സംസ്ഥാന സർക്കാറുമായും സി.പി.എമ്മുമായും ഇടഞ്ഞുനിൽക്കുന്ന അൻവറിന്റെ ഓരോ നീക്കങ്ങളും അതീവ ശ്രദ്ധയോടെയാണ് പാർട്ടി വൃത്തങ്ങൾ നോക്കിക്കാണുന്നത്. പുതിയ വെളിപ്പെടുത്തലുകളുമായി രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അൻവറിന്റെ അടുത്ത നീക്കം എന്താണെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

ഒരു പരിപാടിക്ക് പോകുന്ന വഴിയാണ് അവർ തന്നെ കാണാൻ വന്നതെന്ന് അൻവർ വിഡിയോയിൽ പറയുന്നു. അൻവർ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് 100 ശതമാനം പിന്തുണയുണ്ടെന്ന് നിലമ്പൂർ ആയിഷ പറഞ്ഞു.

തന്നെ പറ്റി ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും അൻവർ വിഡിയോയിൽ പറയുന്നുണ്ട്. ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കരുത്. ഇനിയും മുന്നോട്ട്...മുന്നോട്ട് എന്ന നിലമ്പൂർ ആയിഷയുടെ വാക്കുകളോടെയാണ് വിഡിയോ അവസാനിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nilambur ayishaPV Anvar
News Summary - Nilambur Ayesha came home to support Anwar
Next Story