മാവോവാദി വേട്ട : വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: നിലമ്പൂരിലെ മാവോവാദി വേട്ട രാജ്യത്തിന് അഭിമാനകരമാണെന്ന് മുന്‍ സി.ആര്‍.പി.എഫ് ഡയറക്ടർ കെ. വിജയകുമാര്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തിയിലെ ട്രൈസെക്ടറിലാണ് മാവോവാദികള്‍ കേന്ദ്രീകരിക്കുന്നത്. ഇവിടെ ശക്തമായ തിരച്ചില്‍ നടത്തിയാല്‍ മാവോവാദി വേട്ട ഫലപ്രദമാക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ടത് മാവോവാദികളാണെന്ന് സ്ഥിരീകരിച്ച സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പറഞ്ഞു. പൊലീസിന്റെ ആസൂത്രിത നീക്കമാണ് മാവോവാദി വേട്ടക്ക് പിന്നില്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി മേഖലകളിലും വനപ്രദേശങ്ങളിലും അതീവജാഗ്രതപുലര്‍ത്താനാണ് നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലമ്പൂരിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് ഡിജിപി ഇന്റലിജന്‍സ് മേധാവി ആര്‍. ശ്രീലേഖയുമായി ചര്‍ച്ച നടത്തി. കേന്ദ്രരഹസ്യാന്വേഷണവിഭാഗവും സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.