കുപ്പു ദേവരാജിന്‍റെ മൃതദേഹം സംസ്കരിച്ചു
text_fieldsകോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പു ദേവരാജിന്‍െറ മൃതദേഹം സംസ്കരിച്ചു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ച വൈകുന്നേരം മാവൂര്‍ റോഡ് പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തത്തെുടര്‍ന്ന് പൊലീസ് പൊതുദര്‍ശനം വിലക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മൃതദേഹം മോര്‍ച്ചറിക്കുമുന്നില്‍ 15 മിനിറ്റോളം പൊതുദര്‍ശനത്തിനു വെച്ചു. പൊതുദര്‍ശനം അനുവദിക്കില്ളെന്നുപറഞ്ഞ് യുവമോര്‍ച്ച, ബി.ജെ.പി, ശിവസേന പ്രവര്‍ത്തകര്‍ പൊറ്റമ്മല്‍-കുതിരവട്ടം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മൃതദേഹം മുതലക്കുളം മൈതാനിയില്‍ പൊതുദര്‍ശനത്തിന് വെക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, പൊലീസ് അനുമതി നല്‍കിയില്ല. മുതലക്കുളത്തിന് പകരം പൊറ്റമ്മല്‍ വര്‍ഗീസ് സ്മാരക ബുക്സ്റ്റാളില്‍ പൊതുദര്‍ശനത്തിന് വെക്കാനുള്ള അപേക്ഷ സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തത്തെുടര്‍ന്ന് പൊലീസ് നിരസിച്ചു. മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കാര ചടങ്ങിനിടെ അസി. കമീഷണര്‍ പ്രേമദാസ് അന്ത്യോപചാരമര്‍പ്പിക്കാനത്തെിയ കുപ്പു ദേവരാജിന്‍െറ സഹോദരന്‍ ശ്രീധറിന്‍െറ ടീഷര്‍ട്ടിന്‍െറ കോളറില്‍ പിടിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. മൃതദേഹം എറ്റുവാങ്ങാന്‍ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും എത്തിയതോടെ വെള്ളിയാഴ്ച രാവിലെ മുതല്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കുമുന്നില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. കുപ്പു ദേവരാജിന്‍െറ (61) ഭാര്യ ഗജേന്ദ്രി, അമ്മ അമ്മിണി, സഹോദരന്‍ ശ്രീധര്‍ എന്ന ബാബു, സഹോദരിമാരായ ആരോഗ്യം, ധരണി, ബാബുവിന്‍െറ ഭാര്യ ലക്ഷ്മി, ബന്ധുവായ വടിവേല്‍ എന്നിവരാണത്തെിയത്. ബന്ധുക്കളും ഗ്രോ വാസുവിന്‍െറ നേതൃത്വത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് ഉച്ചക്ക് രണ്ടരയോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
വ്യാജയേറ്റുമുട്ടലിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും യു.എ.പി.എ നിയമത്തിനെതിരെയുമുള്ള പ്ളക്കാര്‍ഡുകളുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് അന്ത്യോപചാരമര്‍പ്പിച്ചത്. ഗ്രോ വാസുവിന് പുറമെ മാണി, അജിതന്‍ എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.
സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം, തമിഴ്നാട്ടില്‍നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ മോര്‍ച്ചറി പരിസരത്ത് എത്തിയിരുന്നു. ബന്ധുക്കളെ കണ്ടത്തൊനാവാത്തതിനത്തെുടര്‍ന്ന് നിലമ്പൂരില്‍ കൊല്ലപ്പെട്ട അജിതയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാന്‍ അനുമതി നല്‍കാത്തത് ജനാധിപത്യവിരുദ്ധം –സാംസ്കാരിക പ്രവര്‍ത്തകര്‍
കോഴിക്കോട്: വെടിയേറ്റുമരിച്ച മാവോവാദി നേതാവ് കുപ്പു ദേവരാജിന്‍െറ മൃതദേഹം, സംഘ്പരിവാര്‍ ഭീഷണിക്കുവഴങ്ങി പൊതുദര്‍ശനത്തിന് വെക്കാന്‍ അനുമതിനല്‍കാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് ആക്ഷേപവുമായി സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്തത്തെി. ഇടതുചിന്തകനായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഉള്‍പ്പെടെയുള്ളവരാണ് പ്രസ്താവനയുമായി രംഗത്തുവന്നത്. സംഘ്പരിവാര്‍ ഭീഷണി നമ്മുടെ ജനാധിപത്യ മര്യാദക്ക് ചേര്‍ന്നതല്ളെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. മരിച്ചു കഴിഞ്ഞ മനുഷ്യരോട് ആദരവോടെ പെരുമാറുക എന്നത് സംസ്കാരത്തിന്‍െറ ഭാഗമാണ്. യുദ്ധത്തില്‍ കൊലചെയ്യപ്പെടുന്ന എതിരാളികളായ സൈനികരുടെ മൃതദേഹങ്ങള്‍പോലും യഥാവിധി സംസ്കരിക്കുകയെന്നതാണ് അന്താരാഷ്ട്ര മര്യാദ. മൃതദേഹങ്ങളോട് അപമര്യാദയായി പെരുമാറുന്നത് കുറ്റകരമാണ്.
കുപ്പു ദേവരാജിന്‍െറ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കാന്‍ അനുമതി നല്‍കാതിരുന്നത് ജനാധിപത്യവിരുദ്ധമാണ്. സംഘ്പരിവാര്‍ ഭീഷണിക്ക് വഴങ്ങുകയല്ല പൊലീസ് ചെയ്യേണ്ടത്, പകരം മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്കരിക്കാന്‍ മുന്നോട്ടുവന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും അതിനനുവദിക്കുകയും അവര്‍ക്ക് സുരക്ഷ ഉറപ്പാക്കുകയുമാണ.് ഇതിനെതിരെ ജനാധിപത്യ ശക്തികള്‍ രംഗത്തുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എം.എന്‍. കാരശ്ശേരി, എന്‍. പ്രഭാകരന്‍, യു.കെ.കുമാരന്‍, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, കല്‍പറ്റ നാരായണന്‍, സോമശേഖരന്‍, ഡോ. ആസാദ്, സിവിക് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം, ടി.പി. രാജീവന്‍, വി.ആര്‍. സുധീഷ്, കെ.സി. ഉമേഷ് ബാബു, ഡോ. പി. ഗീത, കെ.കെ. രമ, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സതീഷ് കെ. സതീഷ്, ഡോ. കെ.എന്‍. അജോയ്കുമാര്‍, ഡോ. പ്രസാദ്, ഗുലാബ് ജാന്‍ എന്നിവരുടേതാണ് പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.