കോടികളുടെ വിദ്യാഭ്യാസ തട്ടിപ്പ്; സി.പി.എം ഏരിയ സെക്രട്ടറിയെയും ഇ.ഡി ചോദ്യം ചെയ്യും
text_fieldsകോഴിക്കോട്: നിലമ്പൂരിലെ മേരിമാത എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാഭ്യാസ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം െചയ്യും.
കേസിലെ മുഖ്യപ്രതി സിബി വയലിലിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക. സിബി വയലിൽ മൊഴി നൽകിയതിെൻറ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ ഇ.ഡി ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ ചോദ്യംചെയ്യൽ തുടർന്നു. കോടികളുടെ വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയ സിബി വയലിൽ മൂന്നു കോടി രൂപ കൈക്കൂലി നൽകി ഫുഡ‌് കോർപറേഷൻ ഓഫ‌് ഇന്ത്യയുടെ ബോർഡ‌് അംഗമെന്ന വ്യാജ മേൽവിലാസം സംഘടിപ്പിച്ചുവെന്ന് പരാതിയുയർന്നിരുന്നു.
സംസ്ഥാനത്തിന് പുറത്തും വിദേശരാജ്യങ്ങളിലും എം.ബി.ബി.എസ് പഠനത്തിന് അഡ്മിഷൻ ശരിയാക്കുമെന്ന് കാണിച്ച് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലെ രക്ഷിതാക്കളിൽനിന്ന് കോടികൾ തട്ടി എന്നാണ് കേസ്. കഴിഞ്ഞ നവംബറിലാണ് കേസിൽ സിബി അറസ്റ്റിലായത്. ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ മുനിസിപ്പൽ ചെയർമാനായിരിക്കെ ലക്ഷക്കണക്കിന് രൂപയുടെ സ്പോൺസർഷിപ്പുകൾ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൊഴിയെടുത്തതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
കഴിഞ്ഞ ലോക‌്സഭ തെരഞ്ഞെടുപ്പിൽ വയനാട‌് ണ്ഡലത്തിൽ മലയോര കർഷക മുന്നണി സ്ഥാനാർഥിയായിരുന്നു സിബി വയലിൽ. തെരഞ്ഞെടുപ്പ‌് സമയത്ത‌് ഇയാൾ സഞ്ചരിച്ചിരുന്നത‌് അശോകചിഹ്നം ഉൾപ്പെടുന്ന എഫ്.സി.ഐയുടെ ബോർഡ‌് വെച്ച കാറിലായിരുന്നു. തട്ടിപ്പുകേസിൽ പ്രതിയായ വ്യക്തി എഫ്.സി.ഐ ബോർഡ‌് വെച്ച കാറിൽ സഞ്ചരിക്കുന്നത‌് അന്വേഷിക്കണം എന്നാവശ്യപ്പെട്ട‌് നിലമ്പൂർ സ്വദേശിയായ സി.ജി. ഉണ്ണി മുഖ്യമന്ത്രിക്ക‌് പരാതി നൽകി. തുടർന്ന‌് ഡി.ജി.പിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ‌് തട്ടിപ്പ‌് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.