Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിലമ്പൂർ നഗരസഭ എൽ.ഡി.എഫ്​ പിടിച്ചെടുത്തു; അക്കൗണ്ട്​ തുറന്ന്​ ബി.ജെ.പി
cancel
Homechevron_rightNewschevron_rightKeralachevron_rightനിലമ്പൂർ നഗരസഭ...

നിലമ്പൂർ നഗരസഭ എൽ.ഡി.എഫ്​ പിടിച്ചെടുത്തു; അക്കൗണ്ട്​ തുറന്ന്​ ബി.ജെ.പി

text_fields
bookmark_border

നിലമ്പൂർ (മലപ്പുറം): നിലമ്പൂർ നഗരസഭയിൽ യു.ഡി.എഫിൽനിന്ന്​ എൽ.ഡി.എഫ്​ ഭരണം പിടിച്ചെടുത്തു. ആകെയുള്ള 33 ഡിവിഷനുകളിൽ 22 സീറ്റുകൾ നേടിയാണ്​ എൽ.ഡി.എഫിൻെറ മിന്നുംജയം. യു.ഡി.എഫ്​ ഒമ്പത്​ ഡിവിഷനുകളിൽ വിജയിച്ചു. ബി.ജെ.പിയും സ്വതന്ത്രനും ​ഓരോ സീറ്റ്​ നേടി.

2010ൽ നഗരസഭയായ ശേഷം രണ്ട്​ തവണയും യു.ഡി.എഫിനായിരുന്നു ഭരണം. നഗരസഭയിൽ ആദ്യമായാണ്​ ബി.ജെ.പി അക്കൗണ്ട്​ തുറക്കുന്നത്​. മുൻമന്ത്രി ആര്യാടൻ മുഹമ്മദിൻെറ തട്ടകത്തിലെ പരാജയം യു.ഡി.എഫിന്​ ഏറെ ക്ഷീണം ചെയ്യും. കഴിഞ്ഞതവണത്തെ സീറ്റ്​ നില: യു.ഡി.എഫ്‌ - 21, എല്‍.ഡി.എഫ്‌- 4, ബി.ജെ.പി- 0, മറ്റുള്ളവര്‍ - 8.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020nilambur muncipality
News Summary - Nilambur municipality seized by LDF; BJP opens account
Next Story