രാജ്യറാണി സ്വതന്ത്ര പ്രയാണം തുടങ്ങി
text_fieldsനിലമ്പൂർ: മലപ്പുറത്തിെൻറ യാത്രാസ്വപ്നങ്ങൾക്ക് മിഴിവേകി സ്വതന്ത്രമാക്കപ്പെട്ട രാ ജ്യറാണി എക്സ്പ്രസ് തേക്കിെൻറ നാട്ടിൽനിന്ന് അനന്തപുരിയിലേക്ക് പ്രയാണം തുടങ്ങി. വ ്യാഴാഴ്ച രാത്രി 8.50നാണ് നിലമ്പൂരിൽനിന്ന് പുതിയ ഷെഡ്യൂൾ പ്രകാരം സ്വതന്ത്ര ട്രെയിനായി രാജ്യറാണി യാത്ര തുടങ്ങിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക സ്വീകരണ പരിപാടികൾ ഒഴിവാക്കിയിരുന്നു. എന്നാൽ, നിലമ്പൂർ-മൈസൂർ റെയിൽവേ ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ സ്വീകരണം നൽകി. വെള്ളിയാഴ്ച പുലർച്ച ആറിന് കൊച്ചുവേളിയിലെത്തും.
ഒമ്പത് കോച്ചുകളുമായി അമൃത എക്സ്പ്രസിൽ ഘടിപ്പിച്ച് ഓടിക്കൊണ്ടിരുന്ന രാജ്യറാണി സ്വതന്ത്രയാക്കപ്പെട്ടതോടെ കോച്ചുകളുടെ എണ്ണം 13 ആയി വർധിപ്പിച്ചു. ഏഴ് സ്ലീപ്പർ കോച്ചുകളും രണ്ട് എ.സി കോച്ചുകളും നാലു ജനറൽ കോച്ചുകളുമാണ് പുതിയ ട്രെയിനിനുള്ളത്.
ഷൊർണൂരിനും നിലമ്പൂരിനുമിടയിൽ വല്ലപ്പുഴ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, വാണിയമ്പലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. അമൃതയുമായി ഘടിപ്പിക്കുന്നതിന് നേരത്തേ ഒന്നരമണിക്കൂർ ഷൊർണൂരിൽ നിർത്തിയിട്ടിരുന്നു. സ്വതന്ത്രയായതോടെ കുറഞ്ഞസമയം മാത്രമാണ് ഇവിടെ തങ്ങുക. നിലമ്പൂരില്‍നിന്ന് രാത്രി 8.50ന് പുറപ്പെട്ട് 10.10ന് ഷൊര്‍ണൂരില്‍ എത്തും. ഷൊര്‍ണൂരില്‍നിന്ന് കോട്ടയം വഴി സഞ്ചരിച്ച് പുലര്‍ച്ച ആറിന് കൊച്ചുവേളിയില്‍ എത്തും. കൊച്ചുവേളിയില്‍നിന്ന് രാത്രി 8.50ന് പുറപ്പെട്ട് രാവിലെ 7.50ന് നിലമ്പൂരില്‍ എത്തും.
അതേസമയം, രാജ്യറാണി സ്വതന്ത്രമാവുന്നതോടെ അമൃത എക്സ്പ്രസിന് ഷൊര്‍ണൂര്‍ ജങ്ഷനില്‍ പ്രവേശിക്കാനാവില്ല. പാലക്കാടുനിന്ന് ഷൊര്‍ണൂര്‍ ബൈപാസ് വഴിയാണ് അമൃത തിരുവനന്തപുരത്തേക്ക് പോവുക. മധുരയില്‍നിന്ന് വൈകീട്ട് 3.15ന് പുറപ്പെടുന്ന അമൃത പുലര്‍ച്ച 5.50നാണ് തിരുവനന്തപുരത്തെത്തുക. തിരുവനന്തപുരത്തുനിന്ന് രാത്രി 8.30ന് പുറപ്പെട്ട് ഉച്ചക്ക് 12.15നാണ് മധുരയിെലത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.