നിലമ്പൂർ തേക്ക് മ്യൂസിയം തുറന്നു; കൗതുകമായി ആമസോൺ നദീതടങ്ങളിലെ ആനത്താമര
text_fieldsനിലമ്പൂർ (മലപ്പുറം): ആമസോൺ നദീതടങ്ങളിൽ കണ്ടുവരുന്ന ആനത്താമരയും 'ആദിവാസി മുത്തശ്ശി'യുമായി പുതിയ രൂപത്തിൽ നിലമ്പൂരിലെ തേക്ക് മ്യൂസിയം തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് പ്രവർത്തനം തുടങ്ങിയതെന്ന് ചുമതലയുള്ള ഡോ. മല്ലികാർജുന പറഞ്ഞു.
മാർച്ച് 15നാണ് മ്യൂസിയവും ജൈവ വൈവിധ്യ ഉദ്യാനവും അടച്ചത്. ഗോത്രവർഗ സംസ്കൃതിയുടെ അടയാളമായ ആദിവാസി മുത്തശ്ശിയും ആനത്താമരയും ശലഭോദ്യാനവുമാണ് ജൈവ വൈവിധ്യ ഉദ്യാനത്തിൽ ഇപ്പോഴുള്ള പ്രധാന ആകർഷണം. പച്ച നിറത്തിൽ വലിയ വട്ടത്തിലുള്ള ഇതിെൻറ ഇലകളിൽ നാല്-അഞ്ച് കിലോയുള്ള കുട്ടികളെ ഇരുത്താനാവും.
ആനത്താമരയുടെ പൂക്കൾ ഒരു ദിവസം മാത്രമാണ് നിലനിൽക്കുക. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും കേന്ദ്രത്തിലേക്കുള്ള പ്രവേശനം. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും കോവിഡ് മാനദണ്ഡങ്ങൾ കാരണം പ്രവേശനം അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.