കാലപ്പഴക്കം; നീലേശ്വരം പാലം പൊളിക്കും
text_fieldsനീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം പുഴക്ക് കുറുകെയുള്ള പഴയപാലം പൊളിച്ച് പുതിയപാലം പണിയാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.എസ്. ബിജു ഉത്തരവിട്ടു.
ഉൾനാടൻ ജലഗതാഗത വകുപ്പിെന്റയും ദേശീയപാത വകുപ്പിെന്റയും ഉന്നത ഉദ്യോഗസ്ഥർ 2023 സെപ്റ്റംബർ 18ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.എസ്. ബിജുവിന്റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ദേശീയപാതയിൽ നീലേശ്വരം പഴയപാലം പൊളിച്ച് പുതിയത് പണിയാനും കാഞ്ഞങ്ങാട് ജില്ല ആശുപത്രിക്ക് സമീപം തോയമ്മലിൽ പുതിയപാലം പണിയാനും യോഗത്തിൽ തീരുമാനിച്ചു.
ദേശീയപാത വകുപ്പിന്റെ മാർഗരേഖ അടിസ്ഥാനമാക്കി രണ്ട് പാലവും പണിയുന്നതിന്റെ ചെലവ് ഉൾനാടൻ ജലഗതാഗതവകുപ്പ് വഹിക്കാനും പ്ലാനും എസ്റ്റിമേറ്റും ദേശീയപാത വകുപ്പ് തയാറാക്കാനുമാണ് യോഗതീരുമാനം.
ഉൾനാടൻ ജലഗതാഗത വകുപ്പ് ഡയറക്ടർ, ഉൾനാടൻ ജലഗതാഗത വകുപ്പ് ചീഫ് എൻജിനീയർ, ഉൾനാടൻ ജലഗതാഗത വകുപ്പ് കാസർകോട്, കണ്ണൂർ ഡിവിഷൻ ഓഫിസർമാർ, ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഈതീരുമാനം.
അതേസമയം, മൂന്നു മാസം മുമ്പേ നീലേശ്വരം പഴയപാലം പൊളിക്കാനും പുതിയത് പണിയാനും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.എസ്. ബിജു ഇറക്കിയ ഉത്തരവ് അധികൃതർ പൂഴ്ത്തിവെച്ചതായി ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.