കൈക്കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് അമ്മ റെയിൽവേ ട്രാക്കിൽ; രക്ഷകരായി നിലേശ്വരം പൊലീസ്
text_fieldsനീലേശ്വരം: ആത്മഹത്യയിൽ നിന്ന് അമ്മയെയും കൈകുഞ്ഞുങ്ങളെയും അത്ഭുതകരമായി രക്ഷിച്ച് നീലേശ്വരം പോലീസ്. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് അൽപം മാറി റെയിൽവേ ട്രാക്കിൽ കുഞ്ഞുങ്ങളുമായി ആത്മഹത്യക്കായി ഒരുങ്ങിയ കുടുംബത്തിനാണ് പൊലീസിന്റെ ജാഗ്രത തുണയായത്.
കുടുംബ പ്രശ്നത്തെ തുടർന്ന് വീടു വിട്ടിറങ്ങിയ അമ്മയും കുഞ്ഞുങ്ങളും രാത്രി ഒട്ടോറിക്ഷയിൽ പേരോവിൽ ഇറങ്ങിയെന്ന വിവരത്തെ തുടർന്നാണ് നീലേശ്വരം പൊലീസ് തിരിച്ചിൽ ആരംഭിക്കുന്നത്. നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും റെയിൽവേ ട്രാക്കുകളിലും തിരച്ചിൽ നടത്തിയെങ്കിലും ആദ്യം കണ്ടെത്താനായില്ല.
തുടർന്നാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും അൽപം മാറി റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കായി കൈക്കുഞ്ഞിനെ മാറിൽ ചേർത്തു പിടിച്ചും മറ്റേ കുഞ്ഞിനെ ചേർത്തിരുത്തി കരയുന്ന യുവതിയെ കണ്ടെത്തുന്നത്. അവരെ ട്രാക്കിൽ നിന്ന് പിടിച്ച് മാറ്റി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ വിശാഖും വിനോദ് കുമാറും പൊലീസ് ഉദ്യോഗസ്ഥരായ ആനന്ദ കൃഷ്ണൻ, അജിത്ത് കുമാർ ജയേഷ്, ഹോംഗാർഡ് പ്രവീൺ എന്നിവരുടെ അടിയന്തിര ഇടപെടലാണ് ഒരു കുടുംബത്തിന് രക്ഷയായത്.
കുടുംബ പ്രശ്നത്തെ തുടർന്ന് ആത്മഹത്യ ശ്രമത്തിൽ നിന്ന് ഒരു കുടുംബത്തെ പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതിന്റെ ചാരിതാർത്ഥ്യമാണ് നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.