നീലേശ്വരം പൊലീസ് മഹാരാജാസ് പ്രിൻസിപ്പലിന്‍റെ മൊഴിയെടുത്തു
text_fieldsകൊച്ചി: മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന നീലേശ്വരം പൊലീസ് എറണാകുളം മഹാരാജാസ് കോളജിലെത്തി പ്രിൻസിപ്പലിന്‍റെ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം വ്യാപകമാണ്. അതിനിടെയാണ് അന്വേഷണസംഘം മഹാരാജാസിൽ എത്തിയത്.
അട്ടപ്പാടി രാജീവ്ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലെക്ചറർ നിയമനത്തിന് മഹാരാജാസ് കോളജിൽനിന്നുള്ള വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി കബളിപ്പിക്കാൻ ശ്രമിച്ചെന്നാണ് തൃക്കരിപ്പൂർ സ്വദേശി വിദ്യക്കെതിരായ കേസ്.
ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി 20ലേക്ക് മാറ്റിയിരിക്കുകയാണ്. ഹരജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാറിന്‍റെ വിശദീകരണം തേടിയിരുന്നു. ഈമാസം ആറിന് കേസ് എടുത്തെങ്കിലും വിദ്യയെ പിടികൂടാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.