ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹമെന്ന് അഫ്ഗാനിലേക്ക് പോയ നിമിഷയും സോണിയയും VIDEO
text_fieldsതിരുവനന്തപുരം: ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് അഫ്ഗാനിസ്ഥാനിലെ ഐ.എസ് അധീന പ്രദേശത്തേക്ക് പോയ മലയാളി യുവതി. അഫ്ഗാനിലെ ഖുറാസാനിൽ കീഴടങ്ങിയ മലയാളി യുവതികളായ ആറ്റുകാൽ സ്വദേശിനി നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യൻ എന്നിവരാണ് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം അറിയിച്ചത്. സ്ട്രാറ്റ് ന്യൂസ് ഗ്ലോബൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട അഭിമുഖത്തിലാണ് ഇരുവരും ആഗ്രഹം വ്യക്തമാക്കുന്നത്.
മകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിമിഷയുടെ മാതാവ് ബിന്ദു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2016 ജൂൈലയിലാണ് നിമിഷയെ കാണാതായത്. കാസർകോെട്ട ഡെന്റൽ കോളജിൽ അവസാനവർഷ ബി.ഡി.എസ് വിദ്യാർഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്തുമത വിശ്വാസിയായ പാലക്കാട് സ്വദേശി ബെക്സൺ വിൻെസന്റിനെ വിവാഹം കഴിച്ചത്. തുടർന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ചു. ശ്രീലങ്ക വഴിയാണ് അഫ്ഗാനിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.