നിമിഷപ്രിയയുടെ മോചനം; പ്രാഥമിക ധനസമാഹരണം പൂർത്തിയായി
text_fieldsകൊച്ചി: യമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന്റെ ഭാഗമായി ഇൻറർനാഷനൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള പ്രാഥമിക ധനസമാഹരണം പൂർത്തിയായി.
കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ കുടുംബം അടങ്ങുന്ന ഗോത്രവിഭാഗവുമായി ചർച്ച നടത്തുന്നതിന്റെ ഭാഗമായി ചെലവുകൾക്ക് ആവശ്യമുള്ള 40,000 യു.എസ് ഡോളറാണ് (ഏകദേശം 35 ലക്ഷം ഇന്ത്യൻ രൂപ) ആക്ഷൻ കൗൺസിൽ ഇതിനകം സമാഹരിച്ചത്. ഇതിൽ ഒന്നാം ഗഡുവായ 20,000 ഡോളർ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ വിദേശകാര്യമന്ത്രാലയം വഴി കഴിഞ്ഞ ദിവസം യമനിലേക്ക് കൈമാറിയിരുന്നു. അവശേഷിക്കുന്ന 20,000 ഡോളർ യമനിലെ ഇന്ത്യൻ എംബസി നിർദേശിക്കുന്നതനുസരിച്ച് മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.