പൊലീസിെന ആക്രമിച്ച കേസിൽ ഒമ്പത് സി.പി.എമ്മുകാർ അറസ്റ്റിൽ
text_fieldsകുറ്റ്യാടി: നിട്ടൂരിൽ പൊലീസിെന ആക്രമിച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിക്കുകയും എസ്.െഎ അടക്കം നാലു പേരെ പരിക്കേൽപിക്കുകയും ചെയ്ത കേസിൽ ഒമ്പത് സി.പി.എമ്മുകാർ അറസ്റ്റിൽ. 2016ൽ ബി.ജെ.പി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ പ്രതി നിട്ടൂർ ആമ്പത്ത് അശോകനെയാണ് അമ്പതോളം പേരടങ്ങുന്ന സംഘം മോചിപ്പിച്ചത്.
അേശാകൻ (46), നിട്ടൂർ സ്വദേശികളായ കുഞ്ഞിത്തയ്യുള്ളതിൽ സുമേഷ് (30), മൊേട്ടമ്മൽ ശോഭിൻ (29), മൊട്ടന്തറ സബിൻ (23), തുവ്വേമ്മൽ ലിജിേലഷ് (28), കായലോട്ടുമ്മൽ രാഹുൽ (31), കുഞ്ഞിത്തൈയ്യുള്ളതിൽ വിഷ്ണു (31), അമ്പാത്ത്മീത്തൽ നിവേഷ് (25), ഏരത്ത് ലിനീഷ് (28) എന്നിവരെയാണ് കുറ്റ്യാടി സി.െഎ വിനീത്കുമാർ അറസ്റ്റ് ചെയ്തത്. വധശ്രമം, ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് അശോകൻ, ഭാര്യ ശോഭ എന്നിവരടക്കം 52 പേർക്കെതിരിലാണ് കേസെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11ന് പ്രതിയെ പിടികൂടാനെത്തിയ കുറ്റ്യാടി എസ്.െഎ. അനീഷ്കുമാർ, പൊലീസുകാരായ രജീഷ്, സബിൻ, ഹോംഗാഡ് സണ്ണി കുര്യൻ എന്നിവരെയാണ് ആക്രമിച്ചത്.
ഇവരെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സംഭവം നടന്ന് മൂന്നു ദിവസമായിട്ടും ആരെയും അറസ്റ്റ് ചെയ്യാത്തത് പൊലീസിനുമേൽ സി.പി.എമ്മിെൻറ സമ്മർദമുള്ളതു കൊണ്ടാണെന്ന് പരാതി ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.