Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയം മെഡിക്കൽ കോളജ്...

കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ ബന്ധുക്കളെ കാത്ത്​ ഒമ്പത്​ മൃതദേഹങ്ങൾ

text_fields
bookmark_border
കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ ബന്ധുക്കളെ കാത്ത്​ ഒമ്പത്​ മൃതദേഹങ്ങൾ
cancel

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ ബന്ധുക്കളെ കാത്ത്​ സൂക്ഷിച്ചിരിക്കുന്നത്​ ഒമ്പത്​ മൃതദേഹങ്ങൾ. മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.

കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ നിന്ന്​ മാർച്ച് ഒമ്പതിന് എത്തിച്ച്​ 21ന് മരിച്ച രവീന്ദ്രൻ (65), എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന്​ മാർച്ച് 18 ന് കൊണ്ടുവന്ന് 31ന് മരിച്ച വടക്കൻ പറവൂർ നിലവരയത്ത് തെക്കുംപൂരം സേതു ജോർജ് (59), ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ നിന്ന് ഏപ്രിൽ മൂന്നിന് എത്തിച്ച്​ അഞ്ചിന്​ മരിച്ച ശ്രീധരൻ (75), പത്തനംതിട്ട ജില്ല ആശുപത്രിയിൽ നിന്ന്​ മാർച്ച് 27 ന് കൊണ്ടുവന്ന്​ ഏപ്രിൽ നാലിന്​ മരിച്ച ഇലന്തൂർ പരിയാരം ചരിവ് പുരയിടത്തിൽ നാണു (65), അടൂർ ജനറൽ ആശുപത്രിയിൽ നിന്ന് ഏപ്രിൽ 21ന് കൊണ്ടുവന്ന് 23ന് മരിച്ച ഗോപി (60), ഏപ്രിൽ 22ന് പ്രവേശിപ്പിച്ച്​ 24 ന് മരിച്ച അരുൺ (47), ഏപ്രിൽ 19 ന് പ്രവേശിപ്പിച്ച്​ 29 ന് മരിച്ച ബാബു (58), മേയ് ഏഴിന് അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്ന്​ കൊണ്ടുവന്ന് 12 ന് മരിച്ച മോഹനൻ (55), മേയ്10 ന് പ്രവേശിപ്പിച്ച്​ 11 ന്​ മരിച്ച വയോധികൻ എന്നിവരുടെ മൃതദേഹങ്ങളാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

ഏഴുദിവസത്തിനകം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ ഇനിയൊരു അറിയിപ്പില്ലാതെ സർക്കാർ ചെലവിൽ സംസ്കരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Medical College
News Summary - Nine dead bodies are waiting for relatives at Kottayam Medical College Mortuary
Next Story