ഒമ്പത് വയസുകാരിയെ വാഹനമിടിച്ച കേസ്: ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചതിൽ ഷെജീലിനെതിരെ വീണ്ടും കേസ്
text_fieldsകോഴിക്കോട്: വടകരയിൽ ഒൻപത് വയസുകാരിയെ വാഹനമിടിച്ച് കടന്നു കളഞ്ഞ പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്. വ്യാജ രേഖ ചമഞ്ഞ് ഇൻഷുറൻസ് കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടി എന്നതാണ് പുതിയ കേസ്. നാദാപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കാർ മതിലിടിച്ച് തകർന്നതാണെന്ന് ഇൻഷുറൻസ് കമ്പനിയെ കബിളിപ്പിച്ചാണ് ഷെജീൽ പണം തട്ടിയത്. നഷ്ടപരിഹാര തുകയായി കമ്പനിയിൽ നിന്ന് 30,000 രൂപയാണ് കൈപ്പറ്റിയത്. നിലവിൽ വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. അന്വേഷണസംഘം കോടതിയിൽ നാളെ റിപ്പോർട്ട് സമർപ്പിക്കും.
കാറിടിച്ച ദൃഷാന മാസങ്ങളായി കോമയിലാണ്. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. അപകടത്തിൽപെട്ട ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. ഷെജീലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.