Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2023 1:40 PM IST Updated On
date_range 31 July 2023 1:53 PM IST13കാരിക്ക് ലൈംഗിക പീഡനം: രണ്ടാനച്ഛന് ഒമ്പത് വർഷം കഠിന തടവ്; 1,40,000 രൂപ പിഴ
text_fieldsbookmark_border
പട്ടാമ്പി: 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് ഒമ്പത് വർഷം കഠിന തടവ് വിധിച്ചു. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനുവാണ് ശിക്ഷ വിധിച്ചത്. കൂടാതെ 1,40,000 രൂപ പിഴയും അടക്കം.
പിഴ സംഖ്യ അതിജീവിതക്ക് നൽകാനും കോടതി നിർദേശിച്ചു. പെരിന്തൽമണ്ണ സ്വദേശി ആണ് ശിക്ഷിക്കപ്പെട്ടത്.
സബ് ഇൻസ്‌പെക്ടർ ജേക്കബ് വർഗീസ്, സർക്കിൾ ഇൻസ്‌പെക്ടർ സുജിത് കുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്നിഷ വിജയ കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story