ഒമ്പതാം ക്ലാസുകാരിയുടെ തൂങ്ങിമരണം; കാമുകൻ പിടിയിൽ
text_fieldsനെയ്യാറ്റിൻകര: കമുകിൻകോട് ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ; സംഭവത്തിൽ പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന കൊടങ്ങാവിള സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചയോടെ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിക്ക് പുറമെ സഹോദരി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ സഹോദരിയും കാമുകനും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ കാമുകൻ കടന്നുകളഞ്ഞു. കാമുകൻ പെൺകുട്ടിയെ വീട്ടിൽ കയറി മർദിച്ചിരുന്നെന്നും അതിന് പിറകെയാണ് പെൺകുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയതെന്നും പെൺകുട്ടിയുടെ സഹോദരി പറഞ്ഞു.
കാമുകന് ശല്യം ചെയ്യുന്നതായി കാണിച്ച് നേരത്തേ വീട്ടുകാര്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. തുടർന്ന് മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകര പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.