നിപ ഉറവിടം: തൊടുപുഴയിലെ താമസസ്ഥലത്തിലും കോളജിലും പരിശോധന നടത്തി
text_fieldsതൊടുപുഴ-തൃശൂർ: നിപ സംശയിച്ച് എറണാകുളത്ത് ചികിത്സയിലുള്ള വിദ്യാർഥി പഠിക്കുന്ന തൊടുപുഴക്കടുത്ത സ്വകാര്യ കോളജിലും വാടകക്ക് താമസിച്ച വീട്ടിലുമെത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. രോഗം പിടിപെട്ടത് ഇടുക്കിയിൽനിന്നാണോ എന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. തിങ്കളാഴ്ച രാവിലെ 10ഒാടെയാണ് ഇടുക്കി ഡി.എം.ഒ ഡോ. എൻ. പ്രിയയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം വിദ്യാർഥി പഠിക്കുന്ന കോളജിലെത്തി പരിശോധന നടത്തിയത്.
സഹപാഠികളുടെയും മുറിയിൽ ഒപ്പം താമസിച്ചിരുന്നവരുടെയും പേര് വിവരങ്ങൾ സംഘം ശേഖരിച്ചു. ഇവരിൽ ഏറെപേരുമായും ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഉറവിടം തൊടുപുഴയല്ലെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മേയ് 12ന് കൊച്ചിയിലേക്ക് പോയ വിദ്യാർഥി 16ന് തൊടുപുഴയിലെ കോളജിൽ പരീക്ഷ എഴുതാൻ എത്തിയിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. സഹപാഠികൾക്കോ വാടകവീടിനടുത്ത് താമസിക്കുന്നവർക്കോ പനിയോ മറ്റ് രോഗലക്ഷണോ ഇല്ലെന്നാണ് ആരോഗ്യവകുപ്പിെൻറ പ്രാഥമിക നിഗമനം. തൊടുപുഴയിൽനിന്ന് വീട്ടിലെത്തുേമ്പാൾ പനി ബാധിച്ചിരുന്നില്ലെന്നാണ് വിദ്യാർഥിയുടെ പിതാവിനെ ബന്ധപ്പെട്ടപ്പോഴും കിട്ടിയ വിവരം.
അതേസമയം, കോട്ടയത്തും നിപ ജാഗ്രത നിർദേശം നൽകി. നിപ സംശയിക്കുന്ന വിദ്യാർഥി പഠിച്ചിരുന്ന കോളജുമായോ താമസിച്ച സ്ഥലവുമായോ സമ്പർക്കം പുലർത്തിയ ജില്ലക്കാരുെണ്ടങ്കിൽ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമെന്ന് ഡി.എം.ഒ ജേക്കബ് വർഗീസ് ‘മാധ്യമ’േത്താട് പറഞ്ഞു.
അതേസമയം, എറണാകുളത്തെ ആശുപത്രിയിൽ കഴിയുന്ന യുവാവ് ദിവസങ്ങൾക്ക് മുമ്പ് നാല് ദിവസം തൃശൂരിൽ കഴിഞ്ഞിരുന്നുവെന്ന സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യ വകുപ്പ് മുൻകരുതൽ ശക്തമാക്കി. തൃശൂർ ജനറൽ ആശുപത്രിയിലും ഗവ. മെഡിക്കൽ കോളജിലും പ്രത്യേക വാർഡുകൾ സജ്ജമാക്കിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.ജെ. റീന അറിയിച്ചു.
യുവാവ് പഠന പരിശീലനത്തിെൻറ ഭാഗമായി കഴിഞ്ഞ മാസം തൃശൂരിൽ എത്തിയിരുന്നു. രണ്ടാഴ്ചത്തേക്കാണ് പരിശീലനം നിശ്ചയിച്ചതെങ്കിലും നാലാം ദിവസം തിരിച്ചുപോയി. മേയ് 21ന് ഇയാൾ എത്തുേമ്പാൾതന്നെ പനി ബാധിതനായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. തൃശൂരിലെ ആശുപത്രിയിൽ ചികിത്സക്ക് വിധേയനായെങ്കിലും പനി കുറഞ്ഞില്ല. ഈ സാഹചര്യത്തിൽ തുടർ ചികിത്സക്കായി നാട്ടിലേക്ക് പോയി.
22 വിദ്യാർഥികളാണ് പരിശീലനത്തിന് എത്തിയിരുന്നത്. ഇതിൽ ആറ് പേർ ഈ യുവാവുമായി ഇടപഴകിയിരുന്നു. ആരോഗ്യ വകുപ്പ് ഇവർ എല്ലാവരെയും കണ്ടെത്തിയിട്ടുണ്ട്. ഈ ആറ് പേരുടെ വീട്ടുകാർ അടക്കമുള്ള അടുത്ത ബന്ധുക്കളും നിരീക്ഷണത്തിലാണ്. എന്നാൽ, ഇവർക്കാർക്കും പനി ബാധിച്ചതായി കണ്ടെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.