Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ:...

നിപ: നിരീക്ഷണപ്പട്ടികയിൽ 274 പേർ കൂടി

text_fields
bookmark_border
Nipah Virus
cancel

കൊച്ചി: നിപ ബാധിച്ച വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. രോഗിയു മായി സമ്പർക്കമുണ്ടായ 330 പേരുടെ പട്ടികയിൽ നിലവിൽ 274 പേരാണുള്ളത്.

നിരീക്ഷണ കാലയളവ് അവസാനിച്ചതിനാൽ എറണാകുളത്തുനിന്ന്​ ഒരാളെയും തൃശൂർ ജില്ലയിൽനിന്ന് മൂന്നുപേരെയും തിങ്കളാഴ്​ച പട്ടികയിൽനിന്ന് ഒഴിവാക്കി. മറ്റുള്ളവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരുകയാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിലവിൽ ആരും നിരീക്ഷണത്തിലില്ല. സംശയ നിവാരണത്തിന്​ 0484 2368802 നമ്പറിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച്​ വരെ ബന്ധപ്പെടാം.

മഴക്കാലത്ത്​ പകർച്ചവ്യാധികൾക്ക്​ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന്​ ആരോഗ്യ വകുപ്പ്​ അധികൃതർ അറിയിച്ചു. വയറിളക്കരോഗങ്ങൾ, ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കെതിരെ പ്രത്യേകം മുൻകരുതലെടുക്കണം. പകർച്ചവ്യാധികൾക്കെതിരെ സർക്കാറി​​െൻറ ആരോഗ്യജാഗ്രത പരിപാടിയുടെ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNipah VirusobservationHealth News
News Summary - nipah; 274 persons too in observation -health news
Next Story