ആശുപത്രിവാസം തീർന്നു; അജന്യ വീടിെൻറ തണലിൽ
text_fieldsകോഴിക്കോട്: വിശേഷങ്ങൾ ചോദിക്കുന്നവരോടെല്ലാം നിറഞ്ഞ ചിരിയോടെ അജന്യക്ക് ഒരു ഉത്തരം മാത്രമേയുള്ളൂ; ‘‘ഹാപ്പിയാണ് ഞാൻ’’. ഇൗ മിടുക്കി പെൺകുട്ടി മാത്രമല്ല, പ്രാർഥനകേളാടെ ഒപ്പംനിന്ന എല്ലാവരും ഹാപ്പിയാണ്. നാടിനെ വരിഞ്ഞുമുറുക്കിയ നിപയെന്ന മഹാമാരിയെ അത്ഭുതകരമായി അതിജീവിച്ച അജന്യ മൂന്നാഴ്ചത്തെ ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയുടെ പടിയിറങ്ങി.
ബീച്ച് ജനറൽ ആശുപത്രിയിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്ന അജന്യ ഇേൻറൺഷിപ്പിനായി മെഡിക്കൽ കോളജിൽ ആതുരസേവനം നടത്തിയിരുന്നു. ഏപ്രിൽ 30 മുതൽ േമയ് അഞ്ചുവരെയായിരുന്നു അത്. ആദ്യം രോഗംബാധിച്ച സാബിത്തിനെ േമയ് അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രോഗം പകർന്നെന്നാണ് വിലയിരുത്തൽ. േമയ് 18ന് പനി ബാധിച്ച അജന്യക്ക് 24നാണ് നിപ സ്ഥിരീകരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനി മരിച്ചതിന് പിന്നാലെ നഴ്സിങ് വിദ്യാർഥിനിക്ക് രോഗം പിടിപെട്ടത് ആരോഗ്യവകുപ്പിനെ ഞെട്ടിച്ചിരുന്നു.
െഎേസാലേഷൻ വാർഡിലായിരുന്ന അജന്യക്ക് മലേഷ്യയിൽനിന്നുള്ള റിബവിറിൻ ഗുളികയാണ് നൽകിയത്. ഒാരോദിവസവും സ്ഥിതി മെച്ചപ്പെട്ടതോടെ ഡോക്ടർമാർക്കും നഴ്സുമാർക്കും അജന്യയുടെ വീട്ടുകാർക്കും ആശ്വാസമായി. വീണ്ടും സാമ്പിളുകൾ പരിശോധിച്ചപ്പോൾ രോഗമില്ലെന്ന് തെളിഞ്ഞതോടെ നിപയെ അതിജയിച്ച പോരാളിയായി അജന്യ മാറി. രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതോടെ െഎസോലേഷൻ വാർഡിലെ ഒറ്റപ്പെടലിന് അൽപം അറുതിയായി. അച്ഛൻ ശ്രീധരനെയും അമ്മ വിജിതയെയും മുറിയിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നു.
ഞായറാഴ്ച ആരോഗ്യമന്ത്രി െക.കെ. ശൈലജയും കലക്ടർ യു.വി. ജോസും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിതയുമടക്കമുള്ളവർ അജന്യയെ കണ്ടിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. നഴ്സിങ് കോഴ്സിലെ സഹപാഠികൾ കാണാൻ എത്തിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി സജിത്കുമാറിെൻറ നേതൃത്വത്തിൽ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും യാത്രയയക്കാനെത്തി. മറ്റ് രോഗങ്ങൾ പോലെ തന്നെ പതിവ് തുടർചികിത്സകൾ മാത്രമേ അജന്യക്കുമുണ്ടാകൂവെന്ന് മെഡിക്കൽ േകാളജ് മെഡിസിൻ വിഭാഗത്തിലെ ഡോ. ചാന്ദ്നി പറഞ്ഞു.
ഒരാഴ്ച വീട്ടിൽ കഴിഞ്ഞശേഷം നഴ്സിങ് പഠനം പുനരാരംഭിക്കുമെന്ന് അജന്യ ‘മാധ്യമ’ത്തോട് പറഞ്ഞു. അജന്യയോടൊപ്പം ചികിത്സയിലുണ്ടായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി ഉബീഷ് വ്യാഴാഴ്ച ആശുപത്രി വിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.