നിപ: കേന്ദ്ര സംഘം കോഴിക്കോട്ടെത്തി, മരുതോങ്കരയും ആയഞ്ചേരിയും സന്ദർശിക്കും
text_fieldsകോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ആറംഗ കേന്ദ്രസംഘം കോഴിക്കോട് എത്തി. ജില്ല കലക്ടർ എ. ഗീതയുമായി കൂടിക്കാഴ്ച നടത്തിയ സംഘം നിപ ബാധിച്ച് മരണമുണ്ടായ മരുതോങ്കരയും ആയഞ്ചേരിയും സന്ദർശിക്കും.
ഗസ്റ്റ് ഹൗസിൽ ആരോഗ്യപ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷമാണ് ഇവർ മരുതോങ്കര സന്ദർശിക്കുക. ഇവിടെ നിപ ബാധിച്ച് മരിച്ചവരുടെ വീടുകൾ കേന്ദ്രസംഘം പരിശോധിക്കും. മറ്റു പ്രതിരോധ പ്രവർത്തനങ്ങളും കേന്ദ്രസംഘം വിലയിരുത്തും.
മാല ചബ്ര (സീനിയര്‍ കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റ് എബിവിഐഎം), ഡോ. ഹിമാന്‍ഷു ചൗഹാന്‍ (ജോയിന്റ് ഡയറക്ടര്‍ ഐഡിഎസ്പി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി), ഡോ. മീര ദൂരിയ (ജോയിന്റ് ഡയറക്ടര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി), ഡോ. അജയ് അസ്രാന (പ്രെഫ. ന്യൂറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്, ബാംഗ്ലൂര്‍), ഡോ. ഹനുല്‍ തുക്രല്‍- (എപിഡമോളജിസ്റ്റ്, സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി), ഡോ. ഗജേന്ദ്ര സിംഗ് (വൈല്‍ഡ്ലൈഫ് ഓഫീസര്‍- സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി) എന്നിവരാണ് സംഘത്തിലുള്ളത്.
പുണെയിൽനിന്നുള്ള മൊബൈൽ പരിശോധനാസംഘം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ട്. ഇനിയുള്ള പരിശോധനകളെല്ലാം ഇവിടെ ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച ആരുടെയും നില ഗുരുതരമല്ല. രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.