നിപ: ചാത്തമംഗലം പഞ്ചായത്ത് പൂർണമായും അടച്ചിടും
text_fieldsകോഴിക്കോട്: നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിൽ നിയന്ത്രണം കൂടുതൽ കർശനമാക്കി. ചാത്തമംഗലം പഞ്ചായത്ത് പൂർണമായും അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. എന്നാൽ പരീക്ഷകൾക്കും അവശ്യ സർവീസുകൾക്കും അനുമതി നൽകും. എല്ലാ റോഡുകളും അടക്കും. കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച കൊടിയത്തൂർ, മാവൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ വാർഡുകളിലെ റോഡുകളും അടക്കും.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ തുടരാൻ അവലോകന യോഗം തീരുമാനിച്ചു. പഞ്ചായത്ത് മുഴുവനും കണ്ടെയിൻമെന്റ് സോണാക്കി കലക്ടറുടെ ഉത്തരവുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പൂർണമായും അടച്ചിടുന്നത്. പഞ്ചായത്തിൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു
അതേസമയം, നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ 11 പേരുടെ സാമ്പിളുകള്‍ നെഗറ്റീവായത് ആശ്വാസമായി. മാതാപിതാക്കൾ ഉൾപ്പെടെ വളരെ അടുത്ത സമ്പർക്കത്തിലുള്ള എട്ട് പേരുടെ സാമ്പിളുകളാണ് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. മുഴുവൻ സാമ്പിളും നെഗറ്റീവായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ എൻഐവി ലാബിൽ പരിശോധിച്ച രണ്ട് സാമ്പിളുകളും നെഗറ്റീവായി. നിലവിൽ 54 പേരാണ് ഹൈ റിസ്ക് കാറ്റഗറിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.