Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2021 7:58 PM IST Updated On
date_range 6 Sept 2021 8:55 PM ISTനിപ: കുട്ടിയുടെ അമ്മയുടെ പനി കുറയുന്നു, ആർക്കും ഗുരുതര ലക്ഷണമില്ലെന്ന് മന്ത്രി
text_fieldsbookmark_border
കോഴിക്കോട്: നിപ രോഗലക്ഷണത്തോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന 11 പേരുടെയും നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആർക്കും ഗുരുതര സാഹചര്യമില്ല. മരിച്ച കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായിരുന്ന പനിയും കുറഞ്ഞുവരികയാണെന്ന് മന്ത്രി പറഞ്ഞു.
251 പേരാണ് കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ളത്. ഇവരിൽ 38 പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. എട്ട് പേരുടെ സാമ്പിൾ പരിശോധനക്ക് പുണെയിലെ ലാബിലേക്ക് അയച്ചിരുന്നു. ഇവരുടെ ഫലം ഇന്ന് രാത്രിയോടെ അറിയാനാകും.
സമ്പർക്കപ്പട്ടികയിലെ 129 പേർ ആരോഗ്യപ്രവർത്തകരാണ്. ആകെ 54 പേരാണ് ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ളത്. ഇവരിൽ 30 പേർ ആരോഗ്യപ്രവർത്തകരാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story