നിപ: അഞ്ചു ദിവസംെകാണ്ട് 27,908 വീടുകളിൽ സർവേ; പുതുമാതൃക തീർത്ത് മലപ്പുറത്തെ ആരോഗ്യ പ്രവർത്തകർ
text_fieldsമലപ്പുറം: നിപ പ്രതിരോധപ്രവർത്തന ഭാഗമായി ആരോഗ്യവകുപ്പ് നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിൽ നടത്തിയ ഫീൽഡ് സർവേ സംസ്ഥാനത്തിന് പുതുമാതൃകയായി. 27,908 വീടുകളിലാണ് ജില്ലയിലെ ആരോഗ്യപ്രവർത്തകർ അഞ്ചു ദിവസംകൊണ്ട് സർവേ പൂർത്തിയാക്കിയത്.
ഇതിൽ 1350 പനിബാധിതരെ കണ്ടെത്തുകയും നിപ കണ്ട്രോള് സെല്ലിലെ കോൺടാക്ട് ടീമിനെ അറിയിക്കുകയും ചെയ്തു. 239 സംഘങ്ങളായി നടത്തിയ ഫീൽഡ് സർവേയിൽ 1707 വീടുകൾ പൂട്ടിക്കിടക്കുന്നതായി കണ്ടെത്തി. പാണ്ടിക്കാട് പഞ്ചായത്തിൽ 144 സംഘങ്ങളായി 14,500 വീടുകളിലാണ് സർവേ പൂർത്തിയാക്കിയത്.
ഇതിൽ 944 പേർക്ക് പനിയുള്ളതായി കണ്ടെത്തി. ആനക്കയം പഞ്ചായത്തിൽ 95 സംഘങ്ങൾ 13,408 വീടുകളാണ് സന്ദർശിച്ചത്. ഇതിൽ 406 പേർ പനിയുള്ളവരായി കണ്ടെത്തി.
കണ്ടെത്തിയവരെയെല്ലാം നിപ കൺട്രോൾ സെല്ലിൽനിന്ന് ബന്ധപ്പെടുകയും വിവരങ്ങൾ അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. നിപ രോഗം ജില്ലയിൽ റിപ്പോർട്ട് ചെയ്ത ദിവസംതന്നെ ആരോഗ്യവകുപ്പ് രണ്ടു പഞ്ചായത്തുകളിലും സർവേ നടത്താൻ രൂപരേഖ തയാറാക്കിയിരുന്നു. ജൂലൈ 21 മുതൽ തുടങ്ങിയ സർവേ 25നാണ് പൂർത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.