മലയാളി വിദ്യാർഥികൾക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; മധ്യപ്രദേശ് സർവകലാശാല പ്രവേശനം പ്രതിസന്ധിയിൽ
text_fieldsകോഴിക്കോട്: മലയാളി വിദ്യാർഥികൾക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശ് സർവകലാശാല. ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയാണ് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.
സർട്ടിഫിക്കറ്റ് കൈവശമില്ലാത്തവർക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് സർവകലാശാല പുറത്തിറക്കിയ നോട്ടീസിൽ അറിയിച്ചിട്ടുള്ളത്. ഇന്നലെ വൈകിട്ടാണ് വിവാദ സർക്കുലർ സർവകലാശാല അധികൃതർ പുറത്തിറക്കിയത്.
സർവകലാശാല പ്രവേശനത്തിനുള്ള ഓപ്പൺ ഹൗസ് ഇന്നു കൂടി മാത്രമാണ് നടക്കുന്നത്. ഇതിൽ പങ്കെടുക്കാനായി ട്രെയിനിൽ യാത്ര ചെയ്ത് എത്തിയ മലയാളി വിദ്യാർഥികളാണ് പ്രതിസന്ധിയിൽ അകപ്പെട്ടത്.
നിപ മാനദണ്ഡങ്ങൾ അനുസരിച്ചേ പരിശോധന നടത്താൻ സാധിക്കൂ. അതിനാൽ, നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്ക് സാധിക്കില്ല.
സർക്കുലർ വാർത്തയായതിന് പിന്നാലെ എം.പിമാരായ ടി.എൻ പ്രതാപവനും വി. ശിവദാസനും വിഷയത്തിൽ ഇടപെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ച കത്തിൽ വിഷയത്തിൽ ഇടപെടണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.