നിപ പ്രതിരോധം; കേന്ദ്ര, സംസ്ഥാന പ്രതിനിധികൾ കൊടിയത്തൂരിലെത്തി
text_fieldsകൊടിയത്തൂർ: പഞ്ചായത്തിലെ നിപ നിയന്ത്രണപ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കേന്ദ്ര സംസ്ഥാന പ്രതിനിധികൾ കൊടിയത്തൂരിലെത്തി.
ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് പ്രതിനിധികളുമായി പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടത്തി പഞ്ചായത്തിലെ നിയന്ത്രണമുള്ള വാർഡുകളിലെ മുഴുവൻ വീടുകളും കേന്ദ്രീകരിച്ചുള്ള ഫീവർ സർവയലൻസ് സർവ്വെയുടെ അവലോകനവും നടന്നു. ബുധനാഴ്ച്ചയോടെ പഞ്ചായത്തിൽ സർവെ പൂർത്തിയയാക്കും.
മുൻ കേന്ദ്ര ആരോഗ്യ ഡെപ്യൂട്ടി ഡയരക്ടർ ഡോ.ശ്രീധരൻ,ഡോ .രഘു ,ഡോ.പിയൂഷ് നമ്പൂതിരിപ്പാട്, സുരേഷ് കുമാർ ,ഡോ കെ.കെ. ഷിനി എന്നിവർ സംഘത്തിലുണ്ടായിരുന്നു.മെഡിക്കൽ ഓഫിസർ ഡോ. മനുലാൽ,ഹെൽത്ത് ഇൻസ്‌പെക്ടർ ലെനി ,ജെ.പി.എച്ച് എൻ ഷിജിമോൾ, പഞ്ചായത്ത് പ്രസിഡന്‍റ് ഷംലൂലത്ത്, സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ എം.ടി. റിയാസ്,വാർഡ് അംഗ ങ്ങളായ ടി.കെ. അബൂബക്കർ, ഫസൽ കൊടിയത്തൂർ എന്നിവർ സംബന്ധിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.