Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ: യാത്രക്കാരെ...

നിപ: യാത്രക്കാരെ തമിഴ്​നാട്​ അതിർത്തിയിൽ തടയുന്നത് തെറ്റ് -മന്ത്രി വീണാ ജോർജ്​

text_fields
bookmark_border
veena george 807987
cancel

മലപ്പുറം: നിപ രോഗ ബാധയുടെ പേരിൽ സംസ്ഥാനാർത്തികളിൽ കേരളത്തിൽനിന്നുള്ള യാത്രക്കാരെ തമിഴ്​നാട് തടഞ്ഞുവെച്ചു പരിശോധിക്കുന്നത്​ തെറ്റായ കാര്യമെന്ന്​ ആരോഗ്യമന്ത്രി വീണ​ ജോർജ്ജ്​. മലപ്പുറം

കലക്ടറേറ്റിൽ നിപ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ ആരോഗ്യ സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്​. ഇതൊഴിവാക്കാൻ സർക്കാർ, തമിഴ്​നാടുമായി ആശയവിനിമയം നടത്തും. കേരളത്തിൽ റിപ്പോർട്ട്​ ​െചയ്യപ്പെടുന്ന പല അസുഖങ്ങളും

പുറത്തുനിന്നു​ള്ളവർക്കാണ്​. ഇടുക്കിയിൽ റിപ്പോർട്ട്​ ചെയ്ത മലമ്പനികേസുകളിൽ ഒന്നുപോലും കേരളത്തിനിന്നുള്ളവരല്ല. എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ കേരളം പുരോഗമനപരമായ സമീപനമാണ്​ എപ്പോഴും കൈകൊണ്ടിട്ടുള്ളതെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena GeorgeNipah virusNipah virus kerala
News Summary - Nipah: Stopping Kerala passengers at Tamil Nadu border is wrong - Minister Veena George
Next Story