നിപ: വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കെ.കെ ശൈലജ
text_fieldsകൊച്ചി: നിപ വൈറസുമായി ബന്ധപ്പെട്ടുണ്ടാകുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര ോഗ്യമന്ത്രി കെ.കെ ശൈലജ. നിപക്കെതിരെ സര്‍ക്കാര്‍ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക ്കും. ചുമ, തുമ്മൽ തുടങ്ങി പനി ലക്ഷണങ്ങളുള്ളവർ ഉടനെചികിത്സ തേടണമെന്നും ഇവർ ആൾക്കൂട്ടത്തിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.
കോഴിക്കോട്ട് നിപ വൈറസ് ബാധയുണ്ടായതുമായി ബന്ധപ്പെട്ടുള്ള അനുഭവത്തിൽ തയാറാക്കിയ മാനദണ്ഡങ്ങൾ പാലിച്ചാണ് സര്‍ക്കാര്‍ നടപടികൾ പുരോഗമിക്കുന്നത്. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.
ചികിത്സയില്‍ കഴിയുന്ന യുവാവിെൻറ നാടായ പറവൂരിലെ ഏഴിക്കര, വടക്കേക്കര പഞ്ചായത്തുകളിൽ ആരോഗ്യ വകുപ്പ് ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്. നിപ സ്ഥിരീകരിച്ച രോഗിയുമായി 15 മിനുട്ടിലധികം സമയം അടുത്തിടപഴകിയവരുടെ വിവരങ്ങൾ ശേഖരിച്ച് ഇവരെ നിരീക്ഷിക്കും. ആരോഗ്യ പ്രവർത്തകരുടെ സംഘം എല്ലാ വീടുകളിലും കയറി ബോധവത്കരണം നടത്തും. ഈ മേഖലകളിൽ അസ്വാഭാവികമായി വവ്വാലുകളോ വളർത്തു മൃഗങ്ങളോ ചത്തിട്ടുണ്ടോ എന്ന കാര്യവും ആരോഗ്യ വകുപ്പ് പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.