Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ: ആരോഗ്യമന്ത്രിയുടെ...

നിപ: ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ പഴുതടച്ച പ്രതിരോധം​; അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

text_fields
bookmark_border
നിപ: ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ പഴുതടച്ച പ്രതിരോധം​; അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം
cancel
camera_alt

ആരോഗ്യമന്ത്രി വീണാജോർജ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് സന്ദർശിക്കുന്നു

കോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്ട് മന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനം ഊർജിതമാക്കി. തിങ്കളാഴ്ച വൈകീട്ടോടെയാണ് കോഴിക്കോട്ട് ആരോഗ്യ പ്രവർത്തകർക്ക് നിപബാധ സംശയമുയർന്നത്. ഇതോടെ രാവിലെ 10ഓടെ ആരോഗ്യമന്ത്രി വീണാജോർജ് കോഴിക്കോട്ടെത്തി. തുടർന്ന് രാവിലെ പത്തരയോടെ കലക്ട്രേറ്റിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗംചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കി. ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ ഓൺലൈനായും പങ്കെടുത്തു.

പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളും യോഗത്തിൽ എടുത്തു. 2021ൽ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രോട്ടോകോൾ അനുസരിച്ചുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചുവരുകയാണ്. ഇതിന്‍റെ ഭാഗമായി 16 ടീമുകൾ ഉൾക്കൊള്ളുന്ന കോർ കമ്മിറ്റിയെ തീരുമാനിച്ചു. ഓരോ ടീമിന്റെയും ചുമതല ഓരോ ഓഫിസർമാർക്ക് നൽകുകയും ചുമതല ഏൽപിക്കുകയും ചെയ്തു. രോഗികളുടെ സമ്പർക്കപ്പട്ടിക തയാറാക്കുക, അവരെ കണ്ടെത്തുക, രോഗികളെ ആശുപത്രിയിലേക്കും മറ്റും മാറ്റുക തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളാണ് ഈ സംഘങ്ങൾ വഴി നടത്തുന്നത്. ജില്ലയില്‍ എല്ലാ ആശുപത്രിയിലും പകര്‍ച്ചവ്യാധി നിയന്ത്രണ സംവിധാന പെരുമാറ്റച്ചട്ടം നടപ്പാക്കാനും മന്ത്രി നിർദേശം നൽകി.

അനാവശ്യ ആശുപത്രിസന്ദര്‍ശനം ഒഴിവാക്കണം. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരാൾ മാത്രമേ പാടുള്ളൂ. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. രോഗികളുടെ ബന്ധപ്പെട്ടവരെ ഹൈ റിസ്ക്, ലോ റിസ്ക് എന്നിങ്ങനെ തരംതിരിച്ച് നിരീക്ഷിക്കും. മരിച്ച രണ്ടുപേരും ചികിത്സക്കായി എത്തിയ ആശുപത്രികളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ആ ദിവസങ്ങളിൽ ആശുപത്രികളിൽ വന്ന് വാഹനങ്ങളുടെ നമ്പർ ശേഖരിച്ചിട്ടുണ്ട്. പൊലീസിന്‍റെ സഹായത്തോടെ ഇവരെ കണ്ടെത്തും.

ആദ്യം മരിച്ചയാൾക്ക് നിപയുടെ ലക്ഷണങ്ങളൊന്നും ശ്രദ്ധയിൽപെട്ടിരുന്നില്ല. അതിനാൽ സ്രവം പരിശോധനക്കായി എടുക്കാനായിട്ടില്ല. ഇയാള്‍ക്ക് മറ്റസുഖങ്ങളും ഉണ്ടായിരുന്നു. ഇയാളുടെ അടുത്ത ബന്ധുക്കള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് സംശയങ്ങള്‍ക്കിടയാക്കിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സ്ഥിരീകരണത്തിൽ ആശയക്കുഴപ്പം

കോ​ഴി​ക്കോ​ട്: നി​പ സ്ഥി​രീ​ക​ര​ണ​ത്തെ​ച്ചൊ​ല്ലി ഔ​ദ്യോ​ഗി​ക​ത​ല​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം. പ​നി​ബാ​ധ​യെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​യാ​ളു​ടേ​ത​ട​ക്കം അ​ഞ്ചു​പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പു​ണെ ​വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്. ഫ​ലം വ​രു​ന്ന​മു​റ​ക്ക് മാ​ത്ര​മേ ​രോ​ഗ​സ്ഥി​രീ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നാ​വൂ എ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ല​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ശേ​ഷം മാ​ധ്യ​മ​ങ്ങ​​​ളോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ, വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ കേ​​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി കേ​ര​ള​ത്തി​ൽ നി​പ സ്ഥി​രീ​ക​രി​ച്ചെ​ന്നും ര​ണ്ടു​പേ​രു​ടെ​യും മ​ര​ണം വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്നാ​ണെ​ന്നും പു​ണെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ​രി​ശോ​ധ​ന​യി​ൽ ഇ​ത് വ്യ​ക്ത​മാ​യെ​ന്നും അ​റി​യി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ​യെ​ന്ന വാ​ർ​ത്ത​യുടെസ്ഥിരീകരണമായി.

എ​ന്നാ​ൽ, വൈ​കീ​​ട്ട് ആ​റേ കാ​ലോ​ടെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​ന്ത്രി വീ​ണാ​ജോ​ർ​ജ് പു​ണെ​യി​ൽ​നി​ന്നു​ള്ള പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പ​രി​ശോ​ധ​ന​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നാ​ണ് അ​റി​യി​ച്ച​തെ​ന്നും പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് നി​പ സ്ഥി​രീ​ക​രി​ച്ചോ ഇ​ല്ല​യോ എ​ന്ന​തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യ​ത്. രാ​ത്രി ഏ​ഴോ​ടെ ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗം​ചേ​ർ​ന്ന് തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​പ്പോ​ഴും മ​ന്ത്രി ഫ​ലം സ്​​ഥി​രീ​ക​രി​ച്ചി​ല്ല. രാ​ത്രി എ​ട്ട​ര​യോ​ടെ മാ​ത്ര​മേ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കൂ എ​ന്നാ​യി​രു​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

പിന്നീട് 9.10ഓടെ മന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തി സ്ഥിരീകരിക്കുകയായിരുന്നു. മരിച്ച രണ്ടുപേർക്കാണ് നിപയെന്നായിരുന്നു കേന്ദ്രമന്ത്രിപ്രഖ്യാപിച്ചതെങ്കിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് കൂടി രോഗബാധയുള്ളതായി വീണ ജോർജ് പ്രഖ്യാപിച്ചതോടെ ആശയക്കുഴപ്പത്തിന് അറുതിയായി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgeNipah VirusNipahNipah 2023
News Summary - Nipah virus alert: Prevention under Minister of Health
Next Story