നിപ: മൃതേദഹം ദഹിപ്പിക്കാൻ പരമ്പരാഗത കാർമികർക്ക് ഭയം
text_fieldsകോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ചവരുെട മൃതേദഹം ദഹിപ്പിക്കാൻ മാവൂർ റോഡ് ശ്മശാനത്തിലെ പരമ്പരാഗത കാർമികർ കൂട്ടാക്കാത്തതിനെ തുടർന്ന് നഗരസഭ ബദൽ സംവിധാനമൊരുക്കി. വിറകുചൂളയിൽ സംസ്കാര ചടങ്ങുകൾ നടത്തിക്കൊടുക്കുന്നവരാണ് മൃതദേഹം സംസ്കരിക്കുന്നതിൽനിന്ന് അവസാനഘട്ടത്തിൽ പിന്മാറിയത്. ഇതോടെ നഗരസഭ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ സ്വകാര്യ ഏജൻസിയായ െഎവർമഠത്തെ ബന്ധപ്പെട്ട് ശ്മശാന വളപ്പിൽ പ്രത്യേക ചൂള ഒരുക്കി മൃതദേഹം സംസ്കരിച്ചു. ചൊവ്വാഴ്ച മരിച്ച അശോകെൻറ മൃതദേഹമാണ് സംസ്കരിക്കാൻ വിസമ്മതിച്ചത്. പുക പരക്കുമെന്നും മറ്റും പറഞ്ഞാണ് അധികൃതരുടെ ആവശ്യം പരമ്പരാഗത കാർമികർ നിരാകരിച്ചത്. ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച പുലർച്ചക്ക് മരിച്ച നഴ്സ് ചെമ്പനോടയിലെ ലിനിയുടെ മൃതദേഹം വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കവെ തീ ഉൗതിക്കത്തിക്കുന്ന ബ്ലോവർ കേടായിരുന്നു. ഇതോടെ, വളരെ സാവകാശമാണ് തീ കത്തിയത്. ഇത് മുൻനിർത്തിയാണ് ചൊവ്വാഴ്ച രാവിലെ മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജെൻറ മൃതദേഹം വിറകുചൂളയിൽ സംസ്കരിക്കാൻ തീരുമാനിച്ചത്. എന്നാൽ, 12 മണിയോടെ മൃതദേഹം എത്തിച്ചപ്പോൾ പരമ്പരാഗത ചൂളയുടെ നടത്തിപ്പുകാരായ ബാബു, ഷാജി എന്നിവർ മൃതദേഹം സംസ്കരിക്കാൻ തയാറായില്ല.
തുടർന്ന് രാജെൻറ മൃതദേഹം വൈദ്യുതി ശ്മശാനത്തിലേക്കുതന്നെ മാറ്റി. ഇതിനിടെയാണ് ചെക്യാട് സ്വദേശി അശോകൻ മരിച്ചത്. എന്നാൽ, ഒന്നരയോടെ സംസ്കരിച്ച രാജെൻറ മൃതദേഹം തന്നെ ബ്ലോവർ തകരാർ കാരണം വൈകീട്ട് നാലു മണിയായിട്ടും കത്തിതീരാത്തതിനെ തുടർന്ന് െഹൽത്ത് ഒാഫിസർ ജില്ല കലക്ടർ യു.വി. ജോസ്, മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുമായി ചർച്ചചെയ്ത് െഎവർമഠത്തെ ചുമതലപ്പെടുത്തുകയായിരുന്നു.
മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ചതിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശമുയർന്നിട്ടുണ്ട്. കോർപറേഷെൻറ ഉടമസ്ഥതയിലുള്ളതാണ് മാവൂർ റോഡ് ശ്മശാനം. ആദ്യകാലത്ത് സംസ്കാര ചടങ്ങുകൾ നടത്തിയവരുടെ പിന്മുറക്കാർ എന്ന നിലക്കാണ് ഇവിടെ പരമ്പരാഗത രീതിയിലുള്ള സംസ്കാര ചടങ്ങുകൾ നടത്തിക്കൊടുക്കാൻ ഇവർക്ക് നഗരസഭ അനുമതി നൽകിയതെന്നും നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാഞ്ഞതിനെതിരെ പൊലീസിലും കോർപറേഷൻ െസക്രട്ടറിക്കും പരാതി നൽകുമെന്നും ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ പറഞ്ഞു.
നഗരസഭയുമായി കരാർപോലും ഉണ്ടാക്കാതെയുള്ള ഇവരുടെ പ്രവർത്തനം അവസാനിപ്പിച്ച് ക്വേട്ടഷൻ ക്ഷണിച്ച് പുതിയ ഏജൻസിയെ െവക്കണമെന്ന് കൗൺസിലിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. മൃതദേഹം സംസ്കരിക്കാനാവശ്യമായ 5500 രൂപ െഎവർമഠത്തിന് നൽകിയത് ജില്ല കലക്ടറുടെ ദുരിതാശ്വാസനിധിയിൽനിന്നാണ്.
പനിബാധിതനെ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവർമാർക്കും ഭയം
പേരാമ്പ്ര: പനിബാധിതനെ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവർമാർ വിസമ്മതിച്ചതായി പരാതി. കായണ്ണ സ്വദേശിയായ യുവാവിനാണ് ഈ ദുരനുഭവം. പിന്നീട് ബന്ധുക്കൾ പഞ്ചായത്ത് ഒാഫിസുമായി ബന്ധപ്പെട്ടതിനെ തുടർന്ന് അധികൃതർ പേരാമ്പ്രയിൽനിന്ന് ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. പനി ബാധിച്ച യുവാവിെൻറ ബന്ധുവായിരുന്നു നിപ വൈറസ് ബാധിച്ച് കൂരാച്ചുണ്ടിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.