Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപാ വൈറസ്​: രോഗം...

നിപാ വൈറസ്​: രോഗം വായുവിലൂടെ പകരില്ല; ഭയപ്പെടേണ്ടതില്ലെന്ന്​ ആരോഗ്യമന്ത്രി

text_fields
bookmark_border
നിപാ വൈറസ്​: രോഗം വായുവിലൂടെ പകരില്ല; ഭയപ്പെടേണ്ടതില്ലെന്ന്​ ആരോഗ്യമന്ത്രി
cancel

കോഴിക്കോട്​: നിപാ വൈസ്​ ബാധ തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ​വായുവിലൂടെ പരക്കുന്ന രോഗമല്ല ഇത്​. അതിനാൽ ജനങ്ങൾ ഭയചകിതരാകേണ്ടതില്ല. രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണ്​ രോഗം പകരുക. അതിനാൽ രോഗം സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കുകയും അവരെ പരിചരിക്കുന്നവർ ജാഗ്രത പാലിക്കുകയും വേണം. വവ്വാലുകളിൽ നിന്നാല്ലാതെ മറ്റ്​ ക്ഷുദ്രജീവികളിലൂടെ രോഗം പകരു​െമന്ന് ഇതു വരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മ​​ന്ത്രി പറഞ്ഞു. 

രോഗബാധിതർക്ക്​ പെ​െട്ടന്ന്​ രോഗം ശമിപ്പിക്കുന്നതിന്​ നൽകാൻ മരുന്നില്ല. ലോകത്താകമാനം മരുന്നി​​​​​​​​​െൻറ അഭാവമുണ്ട്​. എന്നാലും കിട്ടാവുന്നിടത്തു നിന്നെല്ലാം മരുന്നുകളെത്തിച്ചിട്ടുണ്ട്​ എന്നും മന്ത്രി പറഞ്ഞു. 

പെ​െട്ടന്ന്​ ഉണ്ടാകുന്ന സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ജില്ലാ കലക്​ടർ ചെയർമാനും ഡി.എം.ഒ കൺവീനറുമായി ടാസ്​ക്​ ഫോഴ്​സ്​ രൂപീകരിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളുമായി നടത്തിയ ​േയാഗത്തിൽ ചികിത്​സ തേടിയെത്തുന്ന രോഗികൾക്ക്​ ആവശ്യമായ ചികിത്​സ നൽകാൻ ധാരണയായിട്ടുണ്ട്​. നിപ വൈറസ്​ ചികിത്​സക്ക്​ സർക്കാർ സഹായം നൽകുമെന്ന്​ സ്വകാര്യ ആശുപത്രികളെ അറിയിച്ചിട്ടുണ്ട്​. സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ ചികിത്​സക്ക്​ ആവശ്യമായ എല്ലാ സാഹചര്യങ്ങളും സർക്കാർ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 

വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കാതിരിക്കുക, കൈകൾ നന്നായി സോപ്പിട്ട്​ കഴുകുക, പഴങ്ങൾ ചൂടുവെള്ളത്തിൽ കഴുകിയ ശേഷം മാത്രം കഴിക്കുക തുടങ്ങിയ നിർദേശങ്ങൾ ജനങ്ങൾ പാലിക്കണം.

സൂപ്പിക്കടയി​െല മരണം നിപ മൂലമാണെന്ന്​ കഴിഞ്ഞ ദിവസം മാത്രമാണ്​ സ്​ഥീരീകരിച്ചത്​. രണ്ടാമത്തെ മരണം നടന്നപ്പോൾ തന്നെ കേന്ദ്ര സർക്കാറിനെയും എൻ.സി.ഡി.സി​െയയും അറിയിച്ചിരുന്നു. കേന്ദ്ര സംഘത്തെ അയക്കണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തിരുന്നു.  കേന്ദ്ര സംഘം കരിപ്പൂർ വിമാനത്തവളത്തി​െലത്തിയിട്ടുണ്ട്​. ഉച്ചയോടെ സ്​ഥലം സന്ദർശിക്കുമെന്നാണ്​ കരുതുന്നതെന്നും മന്ത്രി അറിയിച്ചു. 

മൂന്ന്​ മരണമായപ്പോൾ തന്നെ മണിപ്പാൽവൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ നിന്ന്​ ഡോ. അരുൺ കുമാറി​​​​​​​​െൻറ നേതൃത്വത്തിൽ സംഘം സ്​ഥലം സന്ദർശിച്ചിരുന്നു. മൂന്ന്​ ദിവസമായി അവി​െട തമ്പടിച്ച്​ പരിശോധന നടത്തുന്നു. മരണം നടന്ന വീട്ടിൽ ഒരു കിണർ വൃത്തിയാക്കാൻ ശ്രമിച്ചിരുന്നു. അതിനുള്ളിൽ വവ്വാലുകൾ താമസിക്കുന്നുണ്ട്​. ഇവയിൽ നിന്നാകാം രോഗം പടർന്നതെന്ന്​ കരുതുന്നു. അതിനാൽ വവ്വാലുകൾ പുറത്തു കടക്കാതിരിക്കാൻ ഡോ. അരുൺ കുമാറി​​​​​​​​െൻറ നേതൃത്വത്തിൽ കിണർ മൂടിയിരിക്കുകയാണ്​. പരിസരങ്ങളിൽ വീണ്​ കിടന്ന മാങ്ങയും മറ്റും പരിശോധനക്കായി അയച്ചിട്ടുണ്ട്​. പരിസരത്തെ മറ്റു വീടുകളിലും മണിപ്പാലിൽ നിന്നുള്ള സംഘം പരി​ോധന നടത്തിയെങ്കിലും അവിടെ രോഗം പടർന്നതായി കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. 

സൂപ്പിക്കടയിൽ മരിച്ച മൂന്നു പേർക്കും ചികിത്​സയിലിരിക്കുന്ന മൂസക്കും മാത്രമാണ്​ ഇതുവ​െര രോഗം സ്​ഥിരീകരിച്ചത്​. മരിച്ച സഹോദരങ്ങളെ ചികിത്​സിച്ച നഴ്​സ്​, ആശുപത്രിയിൽ ഇവർക്ക്​ അടുത്തുണ്ടായിരുന്ന ജാനകി, ഇവരെ പരിചരിച്ചെന്ന്​ കരുതുന്ന ഇസ്​മയിൽ എന്നിവർക്ക്​ ​േരാഗം സ്​ഥീരീകരിച്ചിട്ടില്ലെന്നും ഇവരുടെ സ്രവങ്ങൾ പരിശോധനക്ക്​ അയച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പനിബാധിച്ച്​ മരിച്ച സ്വാലിഹി​​​​െൻറ ഭാര്യ ആത്തിഫക്കും നിപ ബാധിച്ചെന്ന്​ സംശയിച്ചിരുന്നെങ്കിലും പരിശോധനയിൽ വൈറസ്​ ബാധയില്ലെന്ന്​ വ്യക്​തമായിട്ടുണ്ട്​. നിലവിൽ ചികിത്​സയിലുള്ള എട്ടു പേർക്ക്​ നിപ സംശയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ്​ചെസ്​റ്റ്​ ആശുപത്രിയിൽ മൂന്നു പേരും പേവാർഡിലും അത്യാഹിത വിഭാഗത്തിലുമായി മൂന്നു പേരും ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടു പേരുമാണ്​ നിപ സംശയിക്കുന്നവർ. 

പനി ബാധിച്ച്​ മരിച്ച നഴ്​സ്​ ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടു നൽകിയിരുന്നെന്നും രോഗം പടരാതിരിക്കാൻ ബന്ധുക്കളുടെ കൂടി അനുവാദത്തോടെയാണ്​ ​പെ​െട്ടന്ന്​ തന്നെ വൈദ്യുത ശ്​മശാനത്തിൽ സംസ്​കരിച്ചതെന്നും മന്ത്രി അറിയിച്ചു. പനി ബാധിച്ച്​ മരിച്ചവരു​െട മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടു നൽകുമെന്നും രോഗം പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ മതിയെന്നും മന്ത്രി വ്യക്​തമാക്കി. ​രോഗ നിയന്ത്രണവും ചികിത്​സയ​ും ക്രമീകരിക്കാൻ കോഴിക്കോട്​ ബീച്ച്​ ആശുപത്രി, പേരാ​മ്പ്ര, കൊയിലാണ്ടി, താമരശ്ശേരി താലൂക്ക്​ ആശുപത്രികൾ എന്നിവ റഫറൽ ആശുപത്രികളാക്കിയിട്ടുണ്ടെന്ന്​ മന്ത്രി അറിയിച്ചു. 

യോഗത്തിൽ മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി രാമകൃഷ്​ണൻ, ജില്ലാ കലക്​ടർ യു.വി ജോസ്​, ഡി.എം.ഒ ഡോ. വി.ജയശ്രീ, ഡി.എച്ച്​.എസ്​ ആർ.എൽ. സരിത, മണിപ്പാൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ട്​ മേധാവി ഡോ.ജി. അരുൺ കുമാർ എന്നിവർ പ​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNipah VirusRare Viral FeverKK Shailaja Teacher
News Summary - Nipah Virus: Dont Scared, Not Spread through Air Says Health Minister - Kerala News
Next Story