കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി, 24 വരെ പൊതുപരിപാടികൾക്ക് നിയന്ത്രണം
text_fieldsകോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ല കലക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതേസമയം, യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാമെന്ന് കലക്ടർ വ്യക്തമാക്കി
കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (14.09.2023 & 15.09.2023) നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, മദ്രസകൾ ഉൾപ്പെടെ) നാളെയും മറ്റന്നാളും (14.09.2023 & 15.09.2023 തീയ്യതികളിൽ) അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല.
കോഴിക്കോട്ട് 24 വരെ വലിയ പരിപാടികൾ ഇല്ല
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും നിപവൈറസ്ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. സെപ്റ്റംബർ 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
തമിഴ്നാട് അതിർത്തിയിൽ കർശന പരിശോധന
പുനലൂർ: കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്നാട്-കേരള അതിർത്തിയിലെ പുളിയറയിൽ തമിഴ്നാട് സർക്കാർ കർശന പരിശോധന തുടങ്ങി. പുളിയറ ചെക് പോസ്റ്റിന്റെ പൂർണ നിയന്ത്രണം ആരോഗ്യവകുപ്പ് ഏറ്റെടുത്തു. തെങ്കാശി ജില്ല കലക്ടർ ദുരൈ രവിചന്ദ്രൻ ബുധനാഴ്ച ഉച്ചയോടെ ചെക്പോസ്റ്റിലെത്തി പരിശോധന സംവിധാനം വിലയിരുത്തി.
കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധനക്ക് ശേഷമേ കടത്തിവിടൂ. ടയറുകളിൽ ഉൾപ്പെടെ അണുനാശിനി തളിച്ചശേഷമാണ് കടത്തിവിടുക. ഡ്രൈവർമാർ ഉൾപ്പെടെ മുഴുവൻ പേരുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നുണ്ട്. കോഴി, താറാവ് തുടങ്ങിയ പക്ഷികളെ കടത്തിവിടുന്നില്ല. കൂടാതെ കോഴിത്തീറ്റ, കോഴിവേസ്റ്റ് തുടങ്ങിയവക്കും നിയന്ത്രണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.