Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ വൈറസ്​:...

നിപ വൈറസ്​: സംസ്​ഥാനത്ത്​ ജാഗ്രതാ നിർദേശം

text_fields
bookmark_border
നിപ വൈറസ്​: സംസ്​ഥാനത്ത്​ ജാഗ്രതാ നിർദേശം
cancel

തിരുവനന്തപുരം: നിപ വൈറസ്​ മൂലം പനി ബാധിച്ച്​ കോഴിക്കോട്​ ഒമ്പതു പേർ മരിച്ച സാഹചര്യത്തിൽ സംസ്​ഥാനമാകെ​ ജാഗ്രതാ നിർദേശം നൽകി. രോഗം പടരാതിരിക്കാൻ ഒാരോ ജില്ലയിലും ആവശ്യമായ മുൻകരുതലെടുക്കണമെന്ന്​ ജില്ലാ മെഡിക്കൽ ഒാഫീസർമാരോട്​ ആരോഗ്യ വകുപ്പ്​ ആവശ്യപ്പെട്ടു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന തലത്തിൽ കൺട്രോൾ റൂം തുടങ്ങി. 0495 2376063 എന്നാണ് കൺട്രോൾ റൂം നമ്പർ. അവധിയിലുള്ള സർക്കാർ ഡോക്ടർമാരെ തിരികെ വിളിച്ചു. സ്വകാര്യ ആശുപത്രികളോടും അതീവ ജാഗ്രതാ പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. 

പ​നി​യോ​ടൊ​പ്പം ശ​ക്​​ത​മാ​യ ത​ല​വേ​ദ​ന,  ഛർ​ദി, ക്ഷീ​ണം, ത​ള​ർ​ച്ച, ബോ​ധ​ക്ഷ​യം, കാ​ഴ്​​ച​മ​ങ്ങ​ൽ തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ ഉ​ട​നെ ആ​ശു പ​ത്രി​യി​ലെ​ത്തി ഉ​ചി​ത​മാ​യ ചി​കി​ത്സ തേ​ട​ണം. ഇത്തരം ലക്ഷണങ്ങളുള്ളവരുടെ രക്​തവും സ്രവങ്ങളും പരിശോധിച്ച്​ രോഗം ബാധിച്ചിട്ടുണ്ടോ എന്ന്​ ഉറപ്പുവരുത്തണമെന്ന്​ ആരോഗ്യ വകുപ്പ്​ നിർദേശം നൽകി. 

അതേസമയം, കോഴി​ക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ആരോഗ്യമന്ത്രിയു​െട നേതൃത്വത്തിൽ അ​വലോകന യോഗം നടത്തും. മന്ത്രി ടി.പി രാമകൃഷ്​ണനും യോഗത്തിൽ പ​െങ്കടുക്കും. രോഗം കൂടുതൽ പേരിലേക്ക്​ വ്യാപിക്കാതിരിക്കാൻ എ​ന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്ന്​ യോഗത്തിൽ തീരുമാനമെടുക്കും. 

കോഴിക്കോട്​ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​ത പേരാ​മ്പ്രയിൽ ഇന്ന്​ കേന്ദ്ര സംഘം സന്ദർശിക്കും. ആദ്യം ആരോഗ്യ മന്ത്രിയെ കണ്ട്​ സ്വീകരിച്ച നടപടികൾ മനസിലാക്കിയ ശേഷമായിരിക്കും സംഘം സ്​ഥലം സന്ദർശിക്കുക. ഞായറാഴ്​ച കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ​ദേശീയ രോഗനിയന്ത്രണ മന്ത്രാലയം ഡയറക്​ടറോട്​ സ്​ഥലം സന്ദർശിക്കാൻ ആവശ്യ​െപ്പട്ടിരുന്നു. നിപ ബാധയിൽ സംസ്​ഥാന സർക്കാറിന്​ വേണ്ട സഹായം നൽകാനും സംഘത്തോട്​ മന്ത്രി ആവശ്യപ്പെട്ടിരുന്നു. 

അതിനിടെ, സൂപ്പിക്കടയിൽ പനി ബാധിച്ച്​ മരിച്ച സഹോദരങ്ങളുടെ പിതാവ്​ മൂസക്ക്​ സ്വകാര്യ ആശുപത്രിയിൽ ചികിത്​സ നിഷേധിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. പണം അടക്കാത്തതിനാൽ വെന്‍റിലേറ്ററിൽ കഴിയുന്ന രോഗിക്ക്​ ചികിത്​സ നൽകിയി​െല്ലന്നാണ്​ പരാതി. രോഗിയെ വെന്‍റിലേറ്ററിൽ നിന്ന്​ മാറ്റരുതെന്നും വേണ്ട ചികിത്​സ നൽകണമെന്നും മന്ത്രി ടി.പി രാമകൃഷ്​ണൻ ആശുപത്രി അധികൃതരോട്​ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മലപ്പുറത്ത്​ മരിച്ച നാലുപേർക്ക്​ നിപ ബാധിച്ചിട്ടുണ്ടെന്ന്​ സ്​ഥീരീകരിച്ചിട്ടില്ല. പരിശോധനകൾ പൂർത്തിയായ ശേഷമേ മരണ കാരണം വ്യക്​തമാകൂ​വെന്ന്​ ആരോഗ്യ വകുപ്പ്​ അറിയിച്ചു. 

ഇ​പ്പോ​ഴു​ണ്ടാ​യ  രോ​ഗം വാ​യു, വെ​ള്ളം, ഭ​ക്ഷ​ണം ഇ​വ വ​ഴി പ​ക​രു​ന്ന​ത​ല്ല. കൊ​തു​കു​ക​ൾ​ക്കോ, ഇൗ​ച്ച​ക​ൾ​ക്കോ ഇൗ ​രോ​ഗം പ​ക​ർ​ത്താ​ൻ സാ​ധ്യ​മ​ല്ല. രോ​ഗം പ​ക​ർ​ന്നി​ട്ടു​ള്ള​ത്​ രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ലെ ‘സ്ര​വ​ങ്ങ​ൾ’ വ​ഴി​യാ​ണ്. രോ​ഗി​യു​മാ​യി നേ​രി​ട്ട്​ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രി​ലാണ്​ ഇതു​വരെ രോഗം സ്​ഥീരീകരിക്കപ്പെട്ടിട്ടുള്ളത്​. നിപ വൈ​റ​സ്​ വാ​ഹ​ക​രാ​യ വ​വ്വാ​ലു​ക​ൾ, പ​ന്നി​ക​ൾ എ​ന്നി​വ​രു​മാ​യി​ നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്കം വ​ഴിയും രോഗം പകരാം. മൃഗങ്ങളിൽ നിന്ന്​ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പകരുന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്​. പക്ഷികളും മൃഗങ്ങളും കഴിച്ച പഴങ്ങൾ, വവ്വാലുകൾ കൂടുതലുള്ള ഇടങ്ങളിൽ തുറന്നവെച്ച കള്ള്​ എന്നിവ കഴിക്കാതിരിക്കണമെന്ന്​ വിദഗ്​ധ ഡോക്​ടർമാർ നിർദേശം നൽകി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshealth departmentmalayalam newsNipah VirusRare Viral Fever
News Summary - Nipah Virus: Emergancy Situation In State - Kerala News
Next Story