നിപ പ്രതിരോധം: കരുത്തായത് വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത
text_fieldsകൊച്ചി: നിപയെ ചൊല്ലി ഉയർന്ന ആശങ്ക നീങ്ങുേമ്പാൾ വിജയം കാണുന്നത് ചിട്ടയായ പ്രതിരേ ാധ പ്രവർത്തനങ്ങളും വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയും. രോഗപ്രതിരോധത്തിന് ജാഗ്ര തയോടെയുള്ള ഇടപെടലുകളാണ് അധികൃതരും പൊതുസമൂഹവും നടത്തിയത്. അത് ഇപ്പോഴും തുടര ുന്നു.
ആദ്യ ദിവസങ്ങളിൽ തന്നെ മന്ത്രിയുടെയും ആരോഗ്യ ഡയറക്ടറുടെയും നേതൃത്വത്തിലു ള്ള സംഘം കൊച്ചിയിലെത്തി. അതിന് മുേമ്പ ജില്ല കലക്ടർ രോഗിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കർശന ജാഗ്രത നിർദേശമാണ് പൊതുജനങ്ങൾക്ക് നൽകിയത്. മണിക്കൂറുകൾക്കുള്ളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കോര്‍കമ്മിറ്റി യോഗങ്ങൾ നടന്നു. ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം എന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഡോക്ടര്‍മാര്‍, ജനപ്രതിനിധികള്‍, ആശപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവർത്തകർ എന്നിവര്‍ക്ക് പരിശീലനവും ബോധവത്കരണവും നല്കി.
ഗവ. ആശുപത്രികളിലെ 30 ഡോക്ടര്‍മാര്‍ക്കും 250 പാരാമെഡിക്കല്‍ സ്റ്റാഫിനും 10 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുമാണ് പരിശീലനം നല്‍കിയത്. സ്വകാര്യമേഖലയില്‍ 190 ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്കി. കളമശ്ശേരിയിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍ക്കായി പ്രത്യേക സംഘങ്ങളെ പരിശീലനം നല്കി നിയോഗിച്ചു. ഇതില്‍ 50 ഡോക്ടര്‍മാര്‍, 75 പാരാമെഡിക്കല്‍ സ്റ്റാഫ്, 30 അറ്റന്‍ഡേഴ്സ് എന്നിവര്‍ ഉള്‍പ്പെടുന്നു. ഏഴ് രോഗികളാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്.
ബയോമെഡിക്കല്‍ അവശിഷ്ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി.
ആവശ്യമുണ്ടാകുന്ന പക്ഷം കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവില്‍ യോഗങ്ങള്‍ നടത്തുന്നതിനോ പൊതു, സ്വകാര്യ ചടങ്ങുകള്‍ നടത്തുന്നതിനോ, യാത്രചെയ്യുന്നതിനൊ ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് ജില്ല കലക്ടര്‍ മുഹമ്മദ് സഫീറുല്ല പറഞ്ഞു. നിപ്പയുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിെൻറ എല്ലാ നിർദേശങ്ങളും പാലിക്കണമെന്നും ജാഗ്രത തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ആര്.ഒ.എച്ച്.എഫ് ഡബ്ലു, എന്‍.ഐ.വി, നാഷനല്‍ സെൻറര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്, എന്‍.എ.ആര്.ഐ.എന്നിവിടങ്ങളില്‍നിന്ന് എത്തിയ വിദഗ്ധര്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി. രോഗലക്ഷണം പ്രകടമാകുന്നവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് കൊണ്ടുവരുന്നതിന് നാല് ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 898 ആദിവാസി കുടുംബങ്ങള്‍ക്ക് വനസംരക്ഷണ സമിതി മുഖേന ജാഗ്രതാ നിര്‍ദേശം നല്കി. നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി. സൈബര്‍ സ്പേസ് മോണിറ്ററിങ് ടീം രണ്ട് കേസുകള്‍ െപാലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.