നിപ ടൂറിസം മേഖലയെ നേരിയ തോതില്‍ ബാധിച്ചെന്ന് മന്ത്രി കടകംപള്ളി
text_fieldsതിരുവനന്തപുരം: നിപ വൈറസ് ബാധ കേരളത്തിലെ ടൂറിസം മേഖലയെ നേരിയ തോതില്‍ ബാധിെച്ചന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 10 മുതല്‍ 15 ശതമാനം വരെ പേര് കേരളത്തിലേക്കുള്ള യാത്ര ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. മറ്റ് ചിലർ യാത്ര മാറ്റിവെച്ചിട്ടുണ്ട്. ഇത് കൂടുതലും ആഭ്യന്തര വിനോദസഞ്ചാരികളാണ്.
കേരളത്തില്‍ നിശ്ചയിച്ചിരുന്ന യോഗങ്ങളും സമ്മേളനങ്ങളുമാണ് മാറ്റിവെക്കുകയോ റദ്ദാക്കപ്പെടുകയോ ചെയ്തത്. ഗുജറാത്ത് ഉള്‍പ്പെടെ ചില ഭാഗങ്ങളില്‍ നിന്ന് കേരളത്തിനെതിരായ വ്യാജ പ്രചാരണം നടക്കുന്നതും വിനോദസഞ്ചാരികളെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം, സംസ്ഥാനത്തെ 79 ഓളം ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നങ്ങളുമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.