പരിശോധനക്കയച്ച വവ്വാലുകളിൽ നിപയുടെ സാന്നിധ്യമില്ല
text_fieldsതിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളെ വിറപ്പിച്ച നിപ വൈറസ് പടര്‍ന്നത് പ്രദേശത്തുനിന്ന് പിടിച്ച പ്രാണികളെ ഭക്ഷിക്കുന്ന വവ്വാലുകളിൽനിന്നല്ലെന്ന് സ്ഥിരീകരണം. രോഗം ആദ്യം പടർന്ന കോഴിക്കോട്, പന്തിരിക്കര പ്രദേശത്തെ പന്നി, പശു, പൂച്ച എന്നിവയിൽനിന്ന് ശേഖരിച്ച സാമ്പിളുകളിലും നിപ വൈറസ് സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി അറിയിച്ചു. ആരോഗ്യവകുപ്പിെൻറ ഉറക്കംകെടുത്തുന്നതാണ് പുറത്തുവന്ന പരിശോധന ഫലം. രോഗംപടർന്നത് എപ്രകാരമെന്ന് കണ്ടെത്താനുള്ള ചുമതല വീണ്ടും ആരോഗ്യവകുപ്പിെൻറ മുന്നിൽ എത്തിയിരിക്കുകയാണ്.
ഭോപാലിലെ ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലാണ് സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് മൃഗസംരക്ഷണവകുപ്പിന് ഫലം ലഭിച്ചത്. ഏറെ നടപടിക്രമങ്ങൾക്ക് ശേഷവും കേന്ദ്ര സർക്കാർ അനുമതിയോടെയുമാണ് പരിശോധന ഫലം പുറത്തുവിട്ടത്. വവ്വാലുകൾ വഴിയാണ് നിപ വൈറസ് പകരുന്നതെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പന്തിരിക്കര പ്രദേശത്തെ വവ്വാലുകൾ രോഗവാഹകരാകാം എന്ന് സംശയിച്ചത്. പ്രദേശത്തെ കിണറ്റിൽ കണ്ടെത്തിയ വവ്വാലുകളുടെ സാമ്പിളാണ് പരിശോധനക്ക് അയച്ചത്. പുണെയിൽ നിന്നുള്ള സംഘമെത്തി കൂടുതൽ സാമ്പിളുകൾ ശനിയാഴ്ച ശേഖരിക്കും.
പഴംതീനി വവ്വാലുകളുടെ കാഷ്ഠം പരിശോധനക്കയക്കാനാണ് തീരുമാനം. മലേഷ്യയിലും ബംഗ്ലാദേശിലും പഴംതീനി വവ്വാലുകളായിരുന്നു നിപ പരത്തിയത്. പന്തിരിക്കരയിൽ കിണറ്റിൽനിന്ന് ലഭിച്ച പ്രാണികളെ ഭക്ഷിക്കുന്ന വവ്വാലുകൾ നിപ പരത്തുെമന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഉറവിടം തെളിയുന്നതുവരെ വ്യാജപ്രചാരണങ്ങൾ വർധിക്കുെമന്നതാണ് ആരോഗ്യവകുപ്പിെൻറ തലവേദന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.