നിപ: ഇടപഴകിയവർ കർശന നിരീക്ഷണത്തിൽ
text_fieldsകുറ്റ്യാടി: നിപ വൈറസ് ബാധിച്ച് മരിച്ച ചങ്ങരോത്ത് സൂപ്പിക്കടയിലെ കുടുംബത്തിലെ നാലുപേരുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട 117ഓളം പേർ ആരോഗ്യ വകുപ്പിെൻറ നിരീക്ഷണത്തിൽ. ചങ്ങരോത്ത് മെഡിക്കൽ ഓഫിസർ ജിബേഷ് ഭാസ്കറിെൻറ നേതൃത്വത്തിൽ രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാർ അടങ്ങിയ 11 സംഘങ്ങൾ ഇവരുമായി നിത്യവും ബന്ധപ്പെടുന്നതായി സംഘത്തിലുള്ള വേളം ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രൻ പറഞ്ഞു. പനി, ജലദോഷം, മറ്റ് മഴക്കാല രോഗങ്ങൾ എന്തെങ്കിലും ബാധിച്ചുണ്ടോ എന്നാണ് അന്വേഷണം. സ്ഥലത്തില്ലാത്തവരെ ഫോണിൽ ബന്ധപ്പെടുന്നു. സഹായത്തിന് ആശ വർക്കർമാരുണ്ട്. എന്നാൽ, നേരിട്ട് ഇടപഴകിയവരുടെ അടുത്തേക്ക് ആശ വർക്കർമാരെ വിടുന്നില്ല.
നിപ പൊട്ടിപ്പുറപ്പെട്ട ഇവിടെ മേയ് അഞ്ചിന് വളച്ചുകെട്ടിയിൽ മൂസയുടെ മകൻ സ്വാബിത്ത് (23), തുടർന്ന് സഹോദരൻ സാലിഹ് (26), മൂസയുടെ സഹോദര ഭാര്യ മറിയം (51), മൂസ (60) എന്നിവരാണ് വിവിധ ദിവസങ്ങളിലായി മരിച്ചത്. മൂസയുടെ മരണശേഷം കേന്ദ്ര സംഘത്തിെൻറ നിർദേശ പ്രകാരമാണ് ഇവരെ നിരീക്ഷിക്കുന്നത്. ശക്തമായ ഇടപെടലും ബോധവത്കരണവും കാരണം പിന്നീട് ഒരു കേസും ചങ്ങരോത്ത് ഉണ്ടായിട്ടില്ല. മരിച്ച സഹോദരങ്ങളിൽ ഒരാളുടെ ഭാര്യക്ക് പനി വന്നെങ്കിലും പരിശോധനയിൽ നിപ വൈറസ് ബാധിച്ചില്ലെന്ന് കെണ്ടത്തി.
മരിച്ചരുടെ വീടുകളിലും മറ്റും പ്രദേശത്തുള്ളവരടക്കം 600 പേർ ബന്ധപ്പെട്ടിരുന്നതായാണ് ആരോഗ്യവകുപ്പിെൻറ കണക്ക്. ഇതിൽ നേരിട്ട് ഇടപഴകിയവരെയാണ് നിരീക്ഷിക്കുന്നത്. പട്ടികയിലുള്ള ആരെങ്കിലും സ്ഥലത്തില്ലാതാകുമ്പോൾ ഇക്കാര്യം വിളിച്ച് ആരോഗ്യ പ്രവർത്തകരെ അറിയിക്കുന്നതിനാൽ നിരീക്ഷണത്തിലുള്ളവർ പരോക്ഷ നിയന്ത്രണത്തിലാണെന്ന് പരാതിയുണ്ട്. ഇവർ എവിടെയാണ് പോകുന്നതെന്നും ആളുകൾ ചോദിക്കാറുണ്ടെത്ര. മരിച്ച വീടുകളിൽ എത്തിയ ദൂരദിക്കിലുള്ള ബന്ധുക്കളെ രോഗഭീതി കാരണം ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. ഇത് കാരണം ഇവർക്ക് പള്ളിയിൽ പോകാൻ പ്രയാസമുള്ളതായും പറയുന്നു.
മരിച്ച സാലിഹ് ആദ്യം ചികിത്സ തേടിയത് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലാണെങ്കിലും അവിടെ അന്ന് എത്തിയ ആർക്കും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗത്തിെൻറ മൂർധന്യത്തിലാണ് പകരുകയെന്നും അതുകൊണ്ടാണ് ഇവർ പിന്നീട് കിടന്ന പേരാമ്പ്രയിലെ ആശുപത്രികളിലും ഇടപഴകിയ നഴ്സ്, കൂരാച്ചുണ്ട് സ്വദേശി എന്നിവർ രോഗം ബാധിച്ച് മരിച്ചതെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.