നിപ : ജാഗ്രതാ നിർദേശവുമായി മൃഗസംരക്ഷണ വകുപ്പ്
text_fieldsതിരുവനന്തപുരം: എറണാകുളത്ത് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആവശ്യമായ മു ൻകരുതൽ സ്വീകരിക്കാൻ മൃഗസംരക്ഷണവകുപ്പ് നിർദേശം നൽകി. വളർത്തുമൃഗങ്ങളിലോ പക് ഷികളിലോ രോഗം ഉണ്ടാകുകയോ അവരിൽനിന്ന് മനുഷ്യരിലേക്ക് പകരുകയോ ചെയ്തതായി റിപ്പോർ ട്ടില്ല. കർഷകർ പരിഭ്രാന്തരാകേണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു.
നിപ രോഗബാധയുമായി ബന്ധപ്പെട്ട രോഗനിരീക്ഷണ നടപടികൾ ശക്തിപ്പെടുത്താൻ നിർദേശം നൽകി. രോഗനിയന്ത്രണത്തിനാവശ്യമായ പി.പി.ഇ കിറ്റ്, മാസ്ക്, അണുനാശിനികൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തും. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലാ ഓഫിസർമാർ പ്രത്യേക ജാഗ്രത പുലർത്തണം. സർക്കാർ ഫാമുകളിൽ രോഗനിരീക്ഷണം, അണുനശീകരണം എന്നിവ കൃത്യമായി നടത്തണം. ചെക്പോസ്റ്റുകൾ വഴി രോഗം ബാധിച്ചതോ മരിച്ചതോ ആയ കന്നുകാലികൾ സംസ്ഥാനത്തേക്ക് വരുന്നില്ലെന്ന് ഉറപ്പാക്കണം. വവ്വാലുകൾ ഉപേക്ഷിച്ച കായ്കനികളും പഴവർഗങ്ങളും കന്നുകാലികൾക്ക് നൽകരുത്.
വവ്വാലുകളും മറ്റ് പക്ഷികളും ഫാമിനുള്ളിൽ പ്രവേശിക്കുന്നത് തടയാൻ നെറ്റ് ഇടണം. മൃഗങ്ങളെ ഷെഡുകളിൽ പ്രവേശിപ്പിക്കുംമുമ്പ് അണുനാശിനി കലർത്തിയ വെള്ളത്തിൽ കാൽ മുക്കണം. പക്ഷിമൃഗാദികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ സംസ്ഥാനതല ലബോറട്ടറിയിലും ആവശ്യമെങ്കിൽ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്കും സാമ്പിൾ അയക്കാൻ ഉദ്യോഗസ്ഥർ നടപടികളെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.