കോഴിക്കോടൻ സംഘം നിപ ടീമിൽ
text_fieldsകൊച്ചി: കോഴിക്കോട്ട് നിപ നിയന്ത്രണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അന്നത്തെ കല ക്ടർ യു.വി. ജോസ്, കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, ആരോഗ്യകേ രളം ജില്ല പ്രോഗ്രാം മാനേജർ ഡോ. നവീൻ എന്നിവർ കൊച്ചിയിലെത്തി. ഇവർ കാക്കനാട്ടെ ജില്ല കൺ ട്രോൾ റൂമിലെത്തി ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി. കഴിഞ്ഞ തവണ നിപരോഗികളെ ചികിത്സിച്ച കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. ചാന്ദ്നി, ഡോ. ഷീല മാത്യു, ഡോ. മിനി തുടങ്ങിയവർ തിങ്കളാഴ്ച ജില്ലയിലെത്തി.
രോഗിയുമായി സമ്പർക്കം വന്നിട്ടുള്ളവരുടെ പട്ടിക ശാസ്ത്രീയമായി തയാറാക്കണമെന്ന് യു.വി. ജോസ് നിർദേശിച്ചു. രോഗികളെയും രോഗം സംശയിക്കുന്നവരെയും ചികിത്സക്ക് കൊണ്ടുപോകാൻ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച സംവിധാനങ്ങൾ അനുഭവസ്ഥർ പങ്കുവെച്ചു. ചെന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയിൽനിന്നുള്ള ശാസ്ത്രജ്ഞർ കൺട്രോൾ റൂം സന്ദർശിച്ചു.
കൺട്രോൾ റൂമിലേക്ക് നിലക്കാത്ത വിളി
കൊച്ചി: നിപയെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്കകൾ ദൂരീകരിക്കാൻ കലക്ടറേറ്റിൽ തുടങ്ങിയ ജില്ല കൺട്രോൾ റൂമിലേക്ക് ആദ്യദിനം എത്തിയത് നിരവധി ഫോൺവിളികൾ. 1077 എന്ന കൺട്രോൾ റൂം നമ്പറിലാണ് പൊതുജനങ്ങൾ ഇടതടവില്ലാതെ വിളിക്കുന്നത്.
രോഗം പകരുന്നത് എങ്ങനെയെന്നത് സംബന്ധിച്ചാണ് അന്വേഷണങ്ങളേറെയും. തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നത് സംബന്ധിച്ചും വവ്വാലുകളുടെ സാന്നിധ്യം സംബന്ധിച്ചും വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നത് സംബന്ധിച്ചുമുള്ള അന്വേഷണങ്ങളുമുണ്ട്. ഇതിനെല്ലാം മറുപടി നൽകാൻ പ്രത്യേകം ആളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.