നിപ കണക്ക് വിവാദം വെറും തെറ്റിദ്ധാരണ –മന്ത്രി
text_fieldsതിരുവനന്തപുരം: നിപ രോഗബാധിതരുടെ കണക്കുകൾ മറച്ചുെവച്ചെന്ന രീതിയിലെ വാർത്തകൾ തെറ്റിദ്ധാരണമൂലമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിപ ബാധ തടയുന്നതിന് ആരോഗ്യവകുപ്പ് അമാന്തം കാണിച്ചിട്ടില്ല. ഇത്ര ഫലപ്രദമായി കേരളം മാത്രമാണ് രോഗപ്പകർച്ച തടഞ്ഞതെന്നും മന്ത്രി പറഞ്ഞു.
ലോക എയ്ഡ്സ് ദിനാചരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനചടങ്ങിലാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നിപ സംബന്ധിച്ച് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വായിച്ചവർക്ക് തെറ്റിദ്ധാരണയുണ്ടാവില്ല. ഏതെങ്കിലും പ്രദേശത്ത് വൈറസ്ബാധമൂലം മരണമുണ്ടാവുകയാണെങ്കിൽ, അതിനുമുമ്പ് സമാന രോഗലക്ഷണത്തോടെ മരിച്ച ആളുകളുടെ എണ്ണവും അതേ രോഗംമൂലം മരിച്ചവരുടെ എണ്ണത്തിൽ ചേർത്താണ് മെഡിക്കൽ ജേണൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത്. ഇതാണ് നിപയുടെ കാര്യത്തിലുമുണ്ടായത്.
നിപ ബാധിച്ച് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തപ്പോൾതന്നെ രോഗാണുവിനെ കെണ്ടത്താൻ കഴിഞ്ഞു. രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തശേഷം സമാന രോഗലക്ഷണങ്ങളുമായെത്തിയ എല്ലാവരുെടയും രക്തസാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി. ഇതിൽ 18 എണ്ണം പോസിറ്റിവാണെന്ന് കണ്ടെത്തി. 16 പേർ മരിച്ചു. രണ്ടുപേരെ രക്ഷിക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.