നിപ വൈറസ്: ട്യൂഷൻ ക്ലാസുകൾക്ക് നിരോധനം
text_fieldsകോഴിക്കോട്: നിപ വൈറസിനെതിരെ പ്രതിരോധം ശക്തമാകുന്നതിെൻറ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാഗ്രത ശക്തമാകുന്നു. പേരാമ്പ്ര മേഖലയിൽ ട്യൂഷൻ സെൻററുകൾ കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം നിർത്തിയിരുന്നു. ഇവിടെ അംഗൻവാടികളും പ്രവർത്തിച്ചിരുന്നില്ല. ഇൗ മാസം 31 വരെ ജില്ലയിൽ ട്യൂഷൻ ക്ലാസുകൾ, പരിശീലന പരിപാടികൾ, ക്യാമ്പുകൾ എന്നിവ നിേരാധിച്ച് കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. കോഴിക്കോെട്ട ചില പ്രഫഷനൽ കോളജുകളിൽ ക്ലാസുകൾ ഇൗ മാസം 31 വരെ നിർത്തിവെച്ചിട്ടുണ്ട്. വിദ്യാർഥികളുടെ ആശങ്കയാണ് കാരണം.
ഗവ. മെഡിക്കൽ കോളജിൽ എല്ലാ മെഡിക്കൽ പി.ജി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എക്സാമിനർമാരായി എത്തുന്നവരുെട അഭ്യർഥന മാനിച്ചാണ് നടപടി. എം.ബി.ബി.എസ് ക്ലാസുകൾക്ക് ഒരാഴ്ച അവധി നൽകിയതിനാൽ വിദ്യാർഥികളെല്ലാം ഹോസ്റ്റൽ വിട്ടു. പേരാമ്പ്രയിലെയും പരസിരത്തെയും വിദ്യാർഥികളുടെ അഭ്യർഥന പരിഗണിച്ച് കാലിക്കറ്റ് സർവകലാശാല നാലാം െസമസ്റ്റർ ബിരുദ പരീക്ഷ നീട്ടിവെച്ചിരിക്കുകയാണ്.
ഇതര സംസ്ഥാനങ്ങളിലെ കുട്ടികൾ പഠിക്കുന്ന എൻ.െഎ.ടി, െഎ.െഎ.എം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെക്കേഷനാെണങ്കിലും ജില്ലയിലെ സ്ഥിതിഗതികൾ അന്വേഷിച്ച് മലയാളി വിദ്യാർഥികൾക്ക് ഫോൺ വിളികളുടെ പ്രവാഹമാണ്. പുതിയ അധ്യയന വർഷമാരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കുന്നതിനാൽ സ്കൂൾ തുറക്കുന്നത് നീട്ടിവെക്കാനും സാധ്യതയുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.