Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ ബാധിച്ച ഒരാൾ കൂടി...

നിപ ബാധിച്ച ഒരാൾ കൂടി മരിച്ചു; മരണം 14 ആയി

text_fields
bookmark_border
നിപ ബാധിച്ച ഒരാൾ കൂടി മരിച്ചു; മരണം 14 ആയി
cancel

കോഴിക്കോട‌്: നിപ വൈറസ്​ ബാധിച്ച്​ കോഴിക്കോട്ട്​ ഒരാൾ കൂടി മരിച്ചു. ഒരാഴ്ചയോളമായി മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലാഴി വടക്കേ നാരാട്ട് കലവാണിഭവൻ പറമ്പിൽ അബിൻ (26) ആണ്​ മരിച്ചത്​. ഇതോടെ മരിച്ചവരുടെ എണ്ണം 14 ആയി. സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശിക്ക്​ ​രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. 

നേരത്തേ രോഗം സ്​ഥിരീകരിച്ച നഴ്​സിങ്​ വിദ്യാർഥിനിയും മലപ്പുറം സ്വദേശിയും മെഡിക്കൽ കോളജ‌് ഐ.സി.യുവിലാണ്​. ഞായറാഴ​്​ച 22 പരിശോധന ഫലങ്ങൾ ലഭിച്ചപ്പോൾ ഒരാൾക്ക​ു​ മാത്രമാണ്​ ​രോഗമു​ണ്ടെന്ന്​ തെളിഞ്ഞത്​​. കഴിഞ്ഞദിവസം സംശയ നിഴലിൽ മെഡിക്കൽ കോളജ‌ിലുണ്ടായിരുന്ന 12 പേരും ആശുപത്രിവിട്ടു. ഞായറാഴ്​ച​ സംശയംമൂലം ആറുപേരെ ആശുപത്രിയിലാക്കി. പുതിയ കണക്കു​പ്രകാരം മറ്റു​ ജില്ലകളിൽനിന്നുള്ള​  ആരും ചികിത്സയിലില്ല. ആകെ 99 പരിശോധന ഫലങ്ങൾ പുറത്തുവന്നതിൽ 16 പേർക്ക്​​ രോഗബാധയുണ്ട്​​. പെരിന്തൽമണ്ണയിൽനിന്ന്​ പനികാരണം  ഗുരുതരാവസ്​ഥയിലെത്തിയ ഒരു സ്​ത്രീ മെഡിക്കൽ കോളജിൽ മരിച്ചിട്ടുണ്ട്​. ഇവർക്ക്​ നിപയാണോ എന്ന്​ ഉറപ്പായിട്ടില്ല.   

പനിബാധിച്ച് ഒളവണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മെഡിക്കൽ കോളജിലും ചികിത്സതേടിയ അബിൻ രോഗം ഗുരുതരമായതോടെയാണ് ഇഖ്​റ ആശുപത്രിയിലും പിന്നീട്​ മിംസിലുമെത്തിയത്. മിംസിൽ വെച്ചാണ്​​ നിപ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജിൽ രോഗിയെ സന്ദർശിച്ചപ്പോൾ പകർന്നതാകാ​െമന്നാണ്​ നിഗമനം. കൂടുതൽ അന്വേഷണം നടക്കുകയാ​െണന്ന്​ ആരോഗ്യവകുപ്പ്​ ഡയറക്​ടർ ഡോ. ആർ.എൽ. സരിത വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

യുവാവുമായി അടുത്തിടപഴകിയ മാതാവ്​, പേരാമ്പ്ര സ്വദേശികളായ രണ്ട്​ ബന്ധുക്കൾ, രണ്ട് സുഹൃത്തുക്കൾ എന്നിവർക്ക് രോഗബാധയില്ലെന്ന് വ്യക്തമായിട്ടുണ്ട്. സുരേഷ്-പ്രേമലത ദമ്പതികളുടെ മകനാണ് അബിൻ. സഹോദരി: അമൃത. അബി​​​െൻറ മൃതദേഹം കോഴിക്കോട്​ മാവൂർറോഡിലെ വൈദ്യുതി ശ്​മശാനത്തിൽ സംസ്​കരിച്ചു. 
ഞായറാഴ്​ച വൈകീട്ട്​ ​െഗസ്​റ്റ്​ഹൗസിൽ മന്ത്രി എ.കെ. ശശീന്ദ്ര​​​െൻറയും ജില്ല കലക്​ടർ യു.വി. ജോസി​​​െൻറയും നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. തിങ്കളാഴ്​ച രാവിലെ 10.30ന്​ ആരോഗ്യമന്ത്രി  കെ.കെ. ശൈലജ പ​െങ്കടുക്കുന്ന യോഗം കലക്​ടറേറ്റിൽ ചേരും. അതേസമയം, ഒാസ്​ട്രേലിയയിൽ നിന്ന്​ കൊണ്ടു വന്ന മരുന്ന്​ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാൽ ഇതുവരെ കൊടുത്തു തുടങ്ങിയിട്ടില്ല.

ഒരു വിളിപ്പാടകലെ ഇനി അബിനില്ല
പന്തീരാങ്കാവ്: ഒരു വിളിപ്പാടകലെയായിരുന്നു നാട്ടുകാർക്ക്​ അബിൻ. രാത്രി എത്രവൈകിയാലും യാത്രക്ക് വിളിച്ചാൽ ഒരു വൈമനസ്യവുമില്ലാതെ ത​​​െൻറ ഓട്ടോയുമായി എത്തുമായിരുന്ന സഹായി. നിപ ബാധിച്ച് ചികിത്സക്കിടയിൽ ഞായറാഴ്ച മരിച്ച പാലാഴി സ്വദേശി അബിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് നന്മയുടെ കഥകൾ മാത്രം. വിവാഹാലോചന തകൃതിയായി നടക്കുന്നതിനിടെയാണ് ഉറ്റവർക്ക് അവസാനമായി ഒരു നോക്കു കാണാൻപോലുമാവാതെ അവൻ യാത്രയായത്. സാമ്പത്തിക പ്രയാസങ്ങൾക്കിടെ വീടി​​​െൻറ മുകൾനിലയുടെ പണി നടക്കുന്നുണ്ടായിരുന്നു. അതിനാൽ രാപ്പകൽ ഭേദമില്ലാതെ ത​​​െൻറ ഓട്ടോയുമായി ഓട്ടത്തിലായിരുന്നു.നിപ സ്ഥിരീകരിച്ചതോടെ അബി​​​െൻറ അസുഖം ഭേദമാകണമെന്ന പ്രാർഥനയിലായിരുന്നു നാട്​. എന്നാൽ അവ സഫലമായില്ല. ആരോഗ്യ പ്രവർത്തകർ ഈ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് ബോധവത്​കരണം നടത്തുന്നുണ്ട്. പ്രദേശത്തെ മൂന്ന് കി.മീറ്റർ ചുറ്റളവിൽ സമഗ്ര സർവേ നടത്തി ജാഗ്രത നടപടികൾ കൈകൊള്ളുന്നുണ്ട്.

നിപ: മെഡിക്കൽ കോളജിലെ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കി
കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടർന്ന് മെഡിക്കൽ കോളജാശുപത്രിയിൽ ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കി. എന്നാൽ, മുൻകരുതലുകളുടെ ഭാഗമായി ഞായറാഴ്ചയും കൂടുതൽ പേരെ ഡിസ്ചാർജ് ചെയ്തു.നിപ നിയന്ത്രണങ്ങളുടെ ഭാഗമായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ളതും തീവ്ര പരിചരണം ആവശ്യമായതുമായ രോഗികളെ മാത്രം നിലനിർത്തിയാൽ മതിയെന്ന നിർദേശമാണ് പിൻവലിച്ചത്. സാധാരണ പ്രസവകേസുകൾപോലും എടുക്കേണ്ടെന്നായിരുന്നു മറ്റൊരു വിവാദ നിർദേശം. ഇതു വാർത്തയായതോടെയാണ് പിൻവലിക്കാൻ ആശുപത്രി അധികൃതർ നിർബന്ധിതരായത്.നിപ സ്ഥിരീകരിച്ചവരും സംശയിക്കുന്നതുമായ നിരവധി പേർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി രോഗികളുടെയും ബന്ധുക്കളുടെയും എണ്ണത്തിൽ കാര്യമായ കുറവുണ്ട്. മിക്കവരും നിപ ഭീതിയിൽ മറ്റു ആശുപത്രികളെ ആശ്രയിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനു പിന്നാലെ നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തിയതാണ് വിവാദമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsprivate hospitalmalayalam newsNipah Virus
News Summary - Nipah virus: One more death in calicut-Kerala news
Next Story