Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2021 11:05 AM IST Updated On
date_range 5 Sept 2021 11:05 AM ISTരോഗലക്ഷണമുള്ള കൂടുതൽ പേർ ചാത്തമംഗലത്തില്ലെന്ന് പി.ടി.എ റഹീം എം.എൽ.എ
text_fieldsbookmark_border
കോഴിക്കോട്: നിപ സ്ഥിരീകരിച്ച ചാത്തമംഗലം പ്രദേശം അതീവ ജാഗ്രതയിലെന്ന് സ്ഥലം എം.എൽ.എ പി.ടി.എ റഹീം. മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങൾ വിദഗ്ധ ചികിത്സക്ക് വിധേയരായി. രോഗലക്ഷണമുള്ള കൂടുതൽ പേർ ചാത്തമംഗലത്തില്ല. കോവിഡിനെ അപേക്ഷിച്ച് മരണനിരക്ക് കൂടുതൽ ഉള്ളതിനാൽ എല്ലാവരും ജാഗ്രതയിലാണെന്നും പി.ടി.എ റഹീം മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെയായിരുന്നു ചാത്തമംഗലം സ്വദേശിയായ കുട്ടി മരണപ്പെട്ടത്. മസ്തിഷ്കജ്വരവും ഛർദ്ദിയും ബാധിച്ചാണ് കുട്ടി ആദ്യമായി ചികിത്സ തേടിയത്. പിന്നീട് നിപയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തുകയായിരുന്നു. തുടർന്ന് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story