വവ്വാലിൽനിന്ന് നിപ മനുഷ്യനിലേക്ക് വന്നത് എങ്ങനെ?; മൂന്ന് വർഷത്തിനിപ്പുറവും ഉറവിടം അജ്ഞാതം
text_fieldsതിരുവനന്തപുരം: നിപ വൈറസ് ബാധ ഒരിക്കൽകൂടി കേരളത്തിൽ റിപ്പോർട്ട് ചെയ്യുേമ്പാൾ ആരോഗ്യവകുപ്പിനെ പോലെ വന്യജീവി ഗവേഷകരെയും കുഴപ്പിക്കുന്നത് ഉറവിടത്തെ ചൊല്ലിയുള്ള ആശങ്ക. 2018 മേയിൽ നിപ ബാധക്കുശേഷം പേരാമ്പ്രയിൽനിന്ന് പിടിച്ച വവ്വാലുകളിൽ നിപ വൈറസ് കണ്ടെത്തിയതോടെ ഉറവിടത്തെക്കുറിച്ച് ധാരണ ലഭിച്ചിരുന്നു. പക്ഷേ, അന്നും വവ്വാലിൽനിന്ന് എങ്ങനെയാണ് വൈറസ് മനുഷ്യനിലേക്ക് വന്നതെന്ന് തിരിച്ചറിയാൻ ഗവേഷകർക്കോ ആരോഗ്യവകുപ്പിേനാ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച തുടർ പഠനങ്ങൾ പിന്നീട് നടന്നതുമില്ല.
2018, 2019ലെ പ്രളയങ്ങൾ, തുടർന്ന് രണ്ട് വർഷമായി തുടരുന്ന കോവിഡ് ബാധ എന്നിവ സ്ഥലം സന്ദർശിച്ചുള്ള പഠനങ്ങൾക്ക് തടസ്സമായെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
വാഹകരായ വവ്വാലുകൾക്ക് നിപ വൈറസ് ഭീഷണിയല്ല. എന്നാൽ വവ്വാലുകളുടെ ആവാസ വ്യവസ്ഥയിൽ സമ്മർദങ്ങൾ ഉണ്ടാകുേമ്പാൾ അവയുടെ വിസർജ്യം, ഉമിനീർ എന്നിവ വഴി വൈറസ് പുറത്തെത്തുന്നു. വവ്വാൽ കടിച്ച പഴങ്ങൾ ഭക്ഷിക്കുന്നതാണ് മനുഷ്യനിൽ വൈറസ് ബാധക്കിടയാക്കുന്നത്. എന്നാൽ 2018ലും ഇത് കണ്ടെത്താൻ കഴിഞ്ഞില്ല.
വവ്വാലിൽനിന്ന് പുറത്തുവരുന്ന നിപ വൈറസിന് യോജിച്ച 'ആതിഥേയ ശരീരം' കിട്ടിയില്ലെങ്കിൽ അധികസമയം അതിജീവിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ നേരിട്ടുള്ള സമ്പർക്കമാണ് മൂന്ന് പ്രാവശ്യവും മനുഷ്യരിലെ നിപ ബാധക്ക് കാരണമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
സംസ്ഥാനത്തുള്ള എല്ലാ വവ്വാലുകളും നിപ വൈറസ് വാഹകരല്ല. 48 ഇനത്തിലുള്ള വവ്വാലുകളാണ് ഇവിടെയുള്ളതെന്ന് മണ്ണുത്തി കാർഷിക സർവകലാശാല വന്യജീവി വിഭാഗം അസി. പ്രഫസർ ശ്രീഹരി 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിൽ ആറെണ്ണം പഴംതീനി വിഭാഗത്തിലും ബാക്കിയുള്ളവ ഷഡ്പദഭോജികളുമാണ്. പഴം തീനി വവ്വാലുകളിൽ നാെലണ്ണമാണ് യഥാർഥത്തിൽ പഴങ്ങൾ ഭക്ഷിക്കുന്നത്. ബാക്കി രണ്ട് വിഭാഗത്തിൽപെടുന്നവക്ക് തേനും പൂെമ്പാടിയുമാണ് ഭക്ഷണം. പഴംതീനി വവ്വാലുകളാണ് നിപ വൈറസ് വാഹകർ.
ഇവയിൽ സലീംഅലി ഫ്രൂട്ട് ബാറ്റിനെ സൈലൻറ്വാലി ദേശീയ ഉദ്യാനത്തിലും പെരിയാർ കടുവ സേങ്കതത്തിലും ഡോബ്സൺസ് ലോങ് ടങ്ഡ് ഫ്രൂട്ട് ബാറ്റിനെ പറമ്പിക്കുളത്തും ആനമലയിലും വിതുരയിലുമാണ് കാണുന്നത്. അതുകൊണ്ട് തന്നെ കോഴിക്കോട് നിപ ബാധക്ക് കാരണം ഇവയല്ല. ബാക്കി നാല് ഇനവും കേരളത്തിൽ എല്ലായിടത്തും കാണുന്നതാണ്.
2018ൽ കോഴിക്കോട് വൈറസ് ബാധ കണ്ടെത്തിയത് പഴംതീനിയായ കടവാവലിൽ (െഫ്ലെയിംഗ് ഫോക്സ്)നിന്നായിരുന്നു. ഒപ്പം പേരാമ്പ്രയിൽ വീടിലെ കിണറിൽനിന്ന് ഷഡ്പദഭോജിയായ വവ്വാലിനെ ശ്രീഹരിയും കണ്ടെത്തി. എന്നാൽ ഇതിലും നിപ വൈറസ് കണ്ടെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.