നിപ; രണ്ടാം വരവിലും ഉറവിടം അജ്ഞാതം
text_fields
കൊച്ചി: ഒരുവർഷം പിന്നിട്ട് കൊലയാളി വൈറസ് നിപ വീണ്ടുമെത്തുമ്പോഴും രോഗം എവിടെനിന് നെത്തി എന്ന കാര്യത്തിൽ ഇന്നും അജ്ഞത. പഴംതീനി വവ്വാലുകളാണ് രോഗാണു വാഹകരെന്ന് മുൻ പഠ നങ്ങളിൽ കണ്ടെത്തിയെങ്കിലും കോഴിക്കോട്ട് രോഗം പൊട്ടിപ്പുറപ്പെട്ടതിന് പിന്നിലെ കാരണ ം കണ്ടെത്താനായിട്ടില്ല. ദേശീയതലത്തിലുള്ള നിരവധി കേന്ദ്രങ്ങളിൽനിന്നുള്ള വിദഗ്ധരും പ്രാദേശിക വകുപ്പുകളും നിരവധി അന്വേഷണങ്ങളും ഗവേഷണങ്ങളും നടത്തിയെങ്കിലും ആർക്കും ഉറവിടത്തിൽ എത്താനായില്ല.
എയിംസ് സംഘം, ദേശീയ രോഗനിയന്ത്രണ കേന്ദ്രം (എൻ.സി.ഡി.സി), കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്, ചെന്നൈ നാഷനൽ എപിഡെമിയോളജി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ തുടങ്ങി ഒട്ടേറെ വിദഗ്ധരാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്ന് കോഴിക്കോട്ടെത്തിയത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും നിരവധി പരിശോധനകൾ നടത്തി. വവ്വാലുകളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ ഏറെയും.
പഴംതീനി വവ്വാലുകളുടെ ശരീരസ്രവ സാമ്പിൾ, കാഷ്ഠം, മൂത്രം എന്നിവയും പ്രാണിതീനി വവ്വാലുകളുടെ സാമ്പിളുകളും പേരാമ്പ്ര സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ വീട്ടിൽ വളർത്തിയ രണ്ട് മുയലുകളുടെ സാമ്പിളും ഉൾെപ്പടെ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ പരിശോധനക്ക് അയച്ചെങ്കിലും അന്ന് വൈറസിനെ കണ്ടെത്തിയില്ല. മൂസയുടെ കുടുംബം വാങ്ങിയ സ്ഥലത്തെ ഉപയോഗശൂന്യമായ കിണറ്റിലുണ്ടായിരുന്ന വവ്വാലുകളുടെ സാമ്പിളും വവ്വാലുകൾ കടിച്ച മാമ്പഴങ്ങളും ആദ്യഘട്ടത്തിൽ അയച്ചിരുന്നു. കൂടാതെ, പേരാമ്പ്രയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി കന്നുകാലികൾ, ആട്, പന്നി എന്നിവയുടെ സാമ്പിൾ എടുത്തും പരിശോധനക്കയച്ചു. മരിച്ചവരുടെ ശരീരത്തിൽനിന്നുള്ള സാമ്പിളിൽനിന്ന് ലഭിച്ച വൈറസിെൻറ ആർ.എൻ.എ മലേഷ്യയിലും ബംഗ്ലാദേശിലും മരിച്ചവരുടെ ശരീരത്തിലെ ആർ.എൻ.എയുമായി സാമ്യമുണ്ടോ എന്ന് പരിശോധിക്കുന്ന ജീനോം സീക്വൻസിങ് എന്ന പ്രക്രിയയും നടത്തി.
എന്നാൽ, നടത്തിയ പരിശോധനകളിലെല്ലാം നിരാശയായിരുന്നു ഫലം. പിന്നീട് അവ തുടർപഠനങ്ങളില്ലാതെ നിലച്ചു. പുതുതായി റിപ്പോർട്ട് െചയ്ത കേസിൽ ഇനി പല പരിശോധനകളും പഠനങ്ങളും നടത്തിയാലേ ഉറവിടം കണ്ടുപിടിക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.