നിപ: രണ്ട് പേർക്ക് കൂടി രോഗലക്ഷണം; 188 പേർ സമ്പർക്ക പട്ടികയിൽ
text_fieldsകോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12കാരന്‍റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേർക്ക് കൂടി രോഗലക്ഷണം. ഇവരെ മെഡിക്കൽ കോളജിലെ പ്രത്യേക വാർഡിലേക്ക് മാറ്റും. 188 പേരാണ് കുട്ടിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ആരോഗ്യമന്ത്രി വീണജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് നിപ കൺട്രോൾ റൂമിന്‍റെ പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക വാർഡും തുടങ്ങിയിട്ടുണ്ട്. നിപ പ്രതിരോധത്തിനായി 16 കമ്മറ്റികൾ രൂപീകരിച്ചു. നിപ പ്രതിരോധത്തിനുള്ള കർമ്മ പദ്ധതിക്ക് കഴിഞ്ഞ ദിവസം തന്നെ സർക്കാർ രൂപം നൽകിയിരുന്നു.
ഇന്ന് പുലർച്ചെയാണ് നിപ ബാധിച്ച് 12 വയസുകാരൻ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മസ്തിഷ്ക ജ്വരവും ഛർദ്ദിയും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കുട്ടിയുടെ സ്രവ സാമ്പിളുകൾ പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്കയച്ചാണ് നിപ വൈറസാണെന്ന് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.