നിപ വൈറസ്: കേരള അതിർത്തികളിൽ തമിഴ്നാട് പരിശോധന കർശനമാക്കി
text_fieldsചെന്നൈ: കോഴിക്കോട് നിപ വൈറസ്ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അതിര്‍ത്തിയില്‍ തമിഴ്നാട് സർക്കാർ പരിശോധനകള്‍ കര്‍ശനമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള നിപ വൈറസ് വാര്‍ത്തകള്‍ ദേശീയതലത്തില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാർ പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തേനി ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം ചെക്പോസ്റ്റുകളിലാണ് തമിഴ്നാട് ആരോഗ്യ വകുപ്പ് കർശന പരിശോധന നടത്തുന്നുവെന്നാണ് വിവരം. പരിശോധനകള്‍ക്കായി പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ താല്‍ക്കാലിക ലാബും തയ്യാറാക്കിയിട്ടുണ്ട്.
കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സായ ആൺകുട്ടി ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി വൈകിയാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.