നിപ ബാധ: കള്ളുഷാപ്പിന് മുന്നിൽ കോൺഗ്രസ് ധർണ്ണ
text_fieldsകടലുണ്ടി: ജില്ലയിൽ നിപ വൈറസ് ബാധിതർ വർദ്ധിച്ചു വരികയും മരണമടയുകയും ചെയ്യുന്നസാഹചര്യത്തിൽ കള്ള് ഷാപ്പുകൾ, ബിവറേജസ് ചില്ലറ വില്പന കേന്ദ്രങ്ങൾ, ബാറുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കള്ള് ഷാപ്പിനു മുന്നിൽ കോൺഗ്രസ് ധർണ്ണ. കടലുണ്ടി മണ്ഡലം 152-ാം നമ്പർ ബൂത്ത് കമ്മിറ്റിയാണ് മണ്ണൂർ-വടക്കുമ്പട് റോഡിലെ കള്ള് ഷാപ്പിന് മുന്നിൽ ധർണ്ണ നടത്തിയത്.
വൈറസ് ഉറവിടത്തെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമാവാതെ ഊഹാപോഹങ്ങളും മറ്റും പ്രചരിക്കുന്നതിനാൽ ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളാകെ ഭീതിയിലാണ്. ഇത്രയേറെ ഗൗരകരമായ സാഹചര്യം നിലനിൽക്കുമ്പോൾ ജനങ്ങൾ തിങ്ങിക്കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളായ സ്കൂളുകളും കോളജുകളും അടച്ചിടുകയും പൊതുപരിപാടികളൊക്കെ മാറ്റിവെക്കുകയും ചെയ്യുന്നു. എന്നാൽ ആളുകൾ അശ്രദ്ധമായി ക്യൂ നിൽക്കുകയും ഇടപഴകുകയും ചെയ്യുന്ന ബീവറേജുകളും ബാറുകളും താൽക്കാലികമായി അടച്ചു പൂട്ടുകയും വവ്വാലുകൾക്കും മറ്റും ഇഷ്ടഭോജ്യമായ കള്ള് വിതരണം ചെയ്യുന്നത് പ്രത്യാഘാതങ്ങൾക്കിടയാക്കും.
മണ്ഡലം പ്രസിഡണ്ട് സി.പി അളകേശൻ ഉദ്ഘാടനം ചെയ്തു. അനീഷ് ഞാവൽതൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.ടി സേതുമാധവൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഹെബീഷ് മാമ്പയിൽ, ആലമ്പറ്റ് വാസു മാസ്റ്റർ, പ്രവീൺ ശങ്കരത്ത്, പി.ഷൈജു, ഉൻമേഷ് അനാമിക, പി. പീതാംബരൻ, സദാശിവൻ പട്ടയിൽ, രഞ്ജിത്ത് .കെ, ഷാജി.കെ, സൗബിൻ ശിവൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.